പുല്ലൂർ പെരിയ പഞ്ചായത്ത് തിരിച്ച് പിടിച്ച് എൽഡിഎഫ്

Wait 5 sec.

കഴിഞ്ഞ ശനിയാഴ്ച നാടകീയ സംഭവങ്ങൾ കാരണം മാറ്റിവയ്ക്കപ്പെട്ട പുല്ലൂർ പെരിയ ​ഗ്രാമ പഞ്ചായത്ത് എൽഡിഎഫ് ഭരിക്കും. ഇന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് പൂല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിൽ നിന്നുള്ള ഡോ. സികെ സബിത തെരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുപ്പിലൂടെയാണ് എൽഡി്എഫ് വിജയെ കൈവരിച്ചത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 9, യുഡിഎഫ് 9 എന്നിങ്ങനെ വോട്ടുകൾ ലഭിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്.കഴിഞ്ഞ ദിവസം കേരളത്തിലാകെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ പുല്ലൂർ പെരിയയിയ തെരഞ്ഞെടുപ്പ് നടന്നില്ല. വരണാധികാരികൾ എത്തിയപ്പോഴും യുഡിഎഫിൻ്റേയും ബിജെപി യുടേയും മെമ്പർമാർ പങ്കെടുക്കത്തതിനെത്തു‌ടർന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. പ്രദേശത്ത് ബിജെപി യുഡിഎഫ് സഖ്യവുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ദിനമായ ശനിയാഴ്ചയും ബിജെപി യുഡിഎഫ് ഒത്തുകളി നടവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്.Also read; കോൺഗ്രസ് ബിജെപി ആയി മാറുന്നു, ഇരുപാർട്ടികളും തമ്മിൽ കൊടുക്കൽ വാങ്ങൽ; മന്ത്രി എം ബി രാജേഷ്ഇടതു പക്ഷത്തെ ഭരണത്തിൽ എത്തിക്കരുതെന്ന തീരുമാനമാണ് ബിജെപിയും യുഡിഎഫും ചേർന്ന് തെരഞ്ഞെടുപ്പുൾപ്പെടെ മാറ്റിവയ്ക്കാനുള്ള നാടകങ്ങൾക്ക് കാരണമായത്.The post പുല്ലൂർ പെരിയ പഞ്ചായത്ത് തിരിച്ച് പിടിച്ച് എൽഡിഎഫ് appeared first on Kairali News | Kairali News Live.