തൃശൂർ കോൺഗ്രസിൽ വിവാദം: ലാലി ജെയിംസിന്റെ ഗുരുതര ആരോപണം, പിന്നാലെ സസ്പെൻഷൻ

Wait 5 sec.

തൃശൂർ കോർപ്പറേഷനിലെ മുതിർന്ന കൗൺസിലർ ലാലി ജെയിംസ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. മേയർ പദവി ലഭിക്കണമെങ്കിൽ പാർട്ടി ഫണ്ട് നൽകണമെന്ന് ഡിസിസി അധ്യക്ഷൻ ആവശ്യപ്പെട്ടുവെന്നാണ് അവരുടെ വെളിപ്പെടുത്തൽ. ഡോ. നിജി ജസ്റ്റിൻ മേയറായി ചുമതലയേറ്റതിന് പിന്നാലെ പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരസ്യമായി.അവസാന നിമിഷം വരെ മേയർ സ്ഥാനത്തേക്ക് തന്റെ പേരാണ് പരിഗണിച്ചതെന്നും, നാലുതവണ നേടിയ തുടർച്ചയായ വിജയവും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് മുൻഗണന ഉറപ്പാക്കിയിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. എന്നാൽ 24 മണിക്കൂറിനുള്ളിൽ തീരുമാനത്തിൽ മാറ്റം വന്നതായും, പണം നൽകാൻ കഴിയാത്തതിനാലാണ് അർഹതപ്പെട്ട സ്ഥാനം നഷ്ടമായതെന്നും അവർ ആരോപിച്ചു.ഇതിനിടെ, അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ലാലി ജെയിംസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. മാധ്യമങ്ങളിലൂടെയാണ് സസ്പെൻഷൻ വിവരം അറിഞ്ഞതെന്നും, കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് നടപടി എടുത്തതെന്നും അവർ പ്രതികരിച്ചു. പാർട്ടിയിലെ അനീതിക്കെതിരായ പോരാട്ടമാണിതെന്നും ലാലി ജെയിംസ് വ്യക്തമാക്കി.The post തൃശൂർ കോൺഗ്രസിൽ വിവാദം: ലാലി ജെയിംസിന്റെ ഗുരുതര ആരോപണം, പിന്നാലെ സസ്പെൻഷൻ appeared first on ഇവാർത്ത | Evartha.