മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം വിവാദം: എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

Wait 5 sec.

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ചിത്രം വക്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെ ചേവായൂർ പോലീസ് കസ്റ്റഡിയിലെടുത്തു.സമൂഹത്തിൽ കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ചിത്രം എഐ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജമാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് നടപടി. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങളാണ് ഉപയോഗിച്ചതെന്നും, നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു.The post മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം വിവാദം: എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ appeared first on ഇവാർത്ത | Evartha.