കുമരകത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നല്‍കി ബിജെപി. പിന്നാലെ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡൻ്റായി. നറുക്കെടുപ്പിലൂടെയാണ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തത്. ആകെ 16 അംഗങ്ങളാണുണ്ടായിരുന്നത്. എല്‍ ഡി എഫ് എട്ടും യു ഡി എഫില്‍ ഒരു സ്വതന്ത്രൻ ഉള്‍പ്പെടെ അഞ്ച് പേരാണ്. ബി ജെ പിക്ക് മൂന്നുമാണ്.അതേസമയം, യു ഡി എഫിന് എസ്ഡിപിഐ പിന്തുണ ലഭിച്ചു. കോട്ടാങ്ങൽ പഞ്ചായത്തിലാണ് എസ്ഡിപിഐ പിന്തുണ യുഡിഎഫിന് ലഭിച്ചത്. മൂന്ന് എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ എട്ട് വോട്ട് യുഡിഎഫിന് ലഭിച്ചു. ബി ജെ പിക്ക് അഞ്ച് വോട്ടുകൾ ലഭിച്ചു.ALSO READ: സമയം മാറി ഓടാൻ റെഡിയായി ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രയിനുകൾ ; അറിയാം പുതിയ ട്രെയിൻ സമയംകോൺഗ്രസ് അംഗം രാജിവെക്കാനാണ് സാധ്യത. കോട്ടാങ്ങൽ പഞ്ചായത്തിൽ എൽ ഡി എഫ് അംഗം വിട്ടുനിന്നു. എൽ ഡി എഫ് അംഗം ആനി രാജുവാണ് വിട്ടുനിൽക്കുന്നത്. പഞ്ചായത്തിൽ ആകെ ഒരാൾ മാത്രമാണ് എൽ ഡി എഫ് അംഗമായി ജയിച്ചത്.The post കുമരകം പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച് ബിജെപി appeared first on Kairali News | Kairali News Live.