പാലക്കാട് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെള്ളിയാഴ്ച വൈകുന്നേരമാണ് മന്ത്രി ആശുപത്രി സന്ദര്‍ശിച്ചത്. രോഗികളേയും ജീവനക്കാരേയും കൂട്ടിരിപ്പുകാരേയും കണ്ടു. മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് മണിക്കൂറോളം അവരോടൊപ്പം ചെലവഴിച്ചു. എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. അവര്‍ക്ക് ക്രിസ്തുമസ് കേക്ക് നല്‍കിയാണ് മന്ത്രി മടങ്ങിയത്.ALSO READ: ‘കൈപ്പത്തി ചിഹ്നത്തിൽ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു, കൈപ്പത്തി താമരയായി’; മറ്റത്തൂരിൽ നടന്ന സംഭവങ്ങളിൽ വി വസീഫിന്റെ പോസ്റ്റ്അതേസമയം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന നേപ്പാള്‍ സ്വദേശിനി ദുർഗയെയും മന്ത്രി സന്ദർശിച്ചിരുന്നു. ഐസിയുവിന് പുറത്ത് നിന്ന് രോഗിയെ കണ്ടെന്നും സഹോദരനുമായും ആശുപത്രിയിലുള്ള മറ്റു കൂട്ടിരുപ്പുകാരുമായും സംസാരിച്ചെന്നും മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തിയെന്ന് പറഞ്ഞ മന്ത്രി പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നല്ല നിലയിൽ മെച്ചപ്പെടുന്നുണ്ട് എന്നും വ്യക്തമാക്കി.The post ഈ ക്രിസ്മസ് അവർക്ക് അല്പം സ്പെഷ്യൽ ആണ്; കോട്ടത്തറ ട്രൈബല് സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തി കേക്ക് പങ്കുവച്ച് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.