തായ്വാനിലെ വടക്കുകിഴക്കൻ തീരദേശ നഗരമായ യിലാനിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ (20 മൈൽ) അകലെ ശനിയാഴ്ച വൈകി 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ദ്വീപിന്റെ കാലാവസ്ഥാ ഭരണകൂടം അറിയിച്ചു. തലസ്ഥാനമായ തായ്പേയിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രകമ്പനം 73 കിലോമീറ്റർ (45 മൈൽ) ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഭൂചലനമാണിത്. നാശനഷ്ടങ്ങളുടെ വിലയിരുത്തൽ നടന്നുവരികയാണെന്ന് ദേശീയ അഗ്നിശമന ഏജൻസി അറിയിച്ചു. ഭൂകമ്പത്തിന് ശേഷം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.ബുധനാഴ്ച 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ഈ ആഴ്ച ദ്വീപിൽ ഉണ്ടായ രണ്ടാമത്തെ വലിയ ഭൂകമ്പമാണിത്. രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്തിനടുത്താണ് തായ്വാൻ സ്ഥിതി ചെയ്യുന്നത്, ഭൂകമ്പ സാധ്യതയുള്ള പ്രദേശവുമാണ്.ALSO READ: പൂനെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: എൻസിപി (എസ്പി)-എൻസിപി സഖ്യ ചർച്ചകൾ വഴിമുട്ടിഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഉടൻ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ലെന്ന് തായ്പേയ് നഗര സർക്കാർ അറിയിച്ചു. എന്നിരുന്നാലും, ഭൂകമ്പത്തെ തുടർന്ന് തായ്വാൻ തലസ്ഥാനത്തെ കെട്ടിടങ്ങൾ കുലുങ്ങിയതായും തായ്വാനിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.2016 ൽ തെക്കൻ തായ്വാനിൽ ഉണ്ടായ ഭൂകമ്പത്തിൽ 100 ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു, 1999 ൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,000 ത്തിലധികം പേർ മരിച്ചിരുന്നു.The post തായ്വാനിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി appeared first on Kairali News | Kairali News Live.