മലപ്പുറം | ‘മനുഷ്യര്‍ക്കൊപ്പം’ എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി നടത്തുന്ന കേരള യാത്രയുടെ ഭാഗമായായി ജില്ലാ കമ്മിറ്റി രണ്ട് മേഖലകളിലായി നടത്തിയ ചതുര്‍ദിന ജില്ലാ സന്ദേശയാത്രകള്‍ക്ക് പ്രൗഢ സമാപനം.സമസ്ത സെന്റിനറി ആഘോഷ പദ്ധതികളിലെ സുപ്രധാന പരിപാടിയായ കേരള യാത്ര അടുത്തമാസം ഒന്നുമുതല്‍ 16 വരെയാണ് നടക്കുന്നത്. ജില്ലയില്‍ അടുത്തമാസം ഏഴ്, എട്ട് തിയതികളില്‍ യഥാക്രമം അരീക്കോട്ടും തിരൂരിലും യാത്രക്ക് സ്വീകരണമൊരുക്കും. കിഴക്കന്‍ മേഖല ജാഥ കൊണ്ടോട്ടിയില്‍ നിന്നാരംഭിച്ച് മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ സ്വീകരണ ശേഷം മലപ്പുറം കോട്ടപ്പടിയില്‍ സമാപിച്ചു. പടിഞ്ഞാറന്‍ മേഖല ജാഥ വേങ്ങരയില്‍ നിന്നാരംഭിച്ചു കോട്ടക്കലില്‍ സമാപിച്ചു. വേങ്ങരയില്‍ സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരിയും കോട്ടക്കലില്‍ സമസ്ത മുശാവറ അംഗം ഒ.കെ. റശീദ് മുസ്ലിയാരും ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, എം. മുഹമ്മദ് സ്വാദിഖ് ഇരു കേന്ദ്രങ്ങളിലായി പ്രമേയ പ്രഭാഷണം നടത്തി.ജാഥാ ക്യാപ്റ്റന്‍ കൂറ്റമ്പാറ അബ്ദുഹ്മാന്‍ ദാരിമി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ് ബശീര്‍ , മുഹമ്മദ് ഹാജി എ.അലിയാര്‍ കക്കാട്, യൂസ്ഫ് ബാഖവി, പി.എസ് ‘ കെ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊണ്ടോട്ടിയില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ അബു ഹനീഫല്‍ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ വടശ്ശേരി ഹസന്‍ മുസ്ലിയാര്‍ ഉപനായകന്‍മാരായ സയ്യിദ് കെ.കെ. എസ് തങ്ങള്‍ ഫൈസി, സി.കെ.യു മൗലവി, കെ.ടി. ത്വാഹിര്‍ സഖാഫി, പ്രസംഗിച്ചു. കുഞ്ഞിതു മുസ്ലിയാര്‍ ശാഫി വെങ്ങാട്, കെ.പി. ജമാല്‍ എ.പി. ബശീര്‍ , ടി.എം.ശുഐബ്, മുഹമ്മദ് ഫൈസി, ഇബ്രാഹിം വെള്ളില ,പി.എ ബശീര്‍ അരിമ്പ്ര,സൈനുദ്ധീന്‍ സഖാഫി, നേതൃത്വം നല്‍കി. ചടങ്ങില്‍ പി.യു. എസ് ആറ്റക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ യു . കെ. മുഹമ്മദീശ കൗണ്‍സിലര്‍മാരായ അബ്ദുറഹ്മാന്‍ പി.സി. മണി, കബീര്‍ പുളിക്കല്‍ ആശംസകളര്‍പ്പിച്ചു.കരുവള്ളി അബ്ദുറഹീം പ്രമേയ പ്രഭാഷണം നടത്തി.