എസ്ഡിപിഐ പിന്തുണയോടെ പ്രസിഡന്റ് പദം: ചൊവ്വന്നൂരിൽ എ.എം. നിധീഷിനെതിരെ കോൺഗ്രസിന്റെ അച്ചടക്ക നടപടി

Wait 5 sec.

തൃശ്ശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലും കോൺഗ്രസിനുള്ളിൽ അച്ചടക്ക നടപടി. എസ്ഡിപിഐ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡണ്ടായ എ.എം നിധീഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. എസ്ഡിപിഐയുമായി സഖ്യം ചേർന്നതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു രൂക്ഷ വിമർശനവുമായി എത്തിയിരുന്നു. നിധീഷ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കണമെന്ന് വി ഡി സതീശൻ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം ഡിസിസിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിധീഷിനെതിരെ നടപടി ഉണ്ടായത്.The post എസ്ഡിപിഐ പിന്തുണയോടെ പ്രസിഡന്റ് പദം: ചൊവ്വന്നൂരിൽ എ.എം. നിധീഷിനെതിരെ കോൺഗ്രസിന്റെ അച്ചടക്ക നടപടി appeared first on Kairali News | Kairali News Live.