കൽപ്പറ്റ നഗരസഭ ചെയർപേ‍ഴ്സണായി ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച പി വിശ്വനാഥൻ അധികാരമേറ്റു. സിപിഐ എം കൽപ്പറ്റ ഏരിയാ കമ്മിറ്റിയംഗമായ പി വിശ്വനാഥൻ ആദിവാസി ഗോത്ര വിഭാഗത്തിലെ പണിയ സമുദായത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ അധ്യക്ഷനാണ്. ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റുമാണ് ഇദ്ദേഹം.എടഗുനി കുരുന്തൻ ഉന്നതിയിൽ നിന്ന് ഡിവൈഎഫ്ഐയിലൂടെ വളർന്ന പൊതുപ്രവർത്തകനാണ് ഈ നാൽപതുകാരൻ. രണ്ടാം തവണയാണ് പി വിശ്വനാഥൻ ക‍ൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കൽപ്പറ്റയിലെ 28–ാം വാർഡായ എടഗുനിയിൽ ജനറൽ സീറ്റിൽ മത്സരിച്ചാണ് ഇദ്ദേഹം എതിരാളികളെ പരാജയപ്പെടുത്തിയത്. നഗരസഭയിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ഇത്തവണ വിജയിച്ചത്.ALSO READ: തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം, ചട്ടംലംഘിച്ചു; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇടത് കൗൺസിലർ എസ് പി ദീപക്ക്പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ 17 വോട്ടുകൾ നേടിയാണ് നഗരസഭ അധ്യക്ഷനായി പി വിശ്വനാഥൻ തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം 30 ഡിവിഷനുകളിൽ 17 എണ്ണവും നേടിയാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് കൽപ്പറ്റ നഗരസഭ പിടിച്ചെടുത്തത്. കഴിഞ്ഞ തവണ 15 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ ഒതുങ്ങി.The post കൽപ്പറ്റയിൽ ചരിത്രം; പി വിശ്വനാഥൻ നഗരസഭാ ചെയർപേഴ്സൺ, പണിയ സമുദായത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ നഗരസഭാധ്യക്ഷൻ appeared first on Kairali News | Kairali News Live.