രൂപയുടെ മൂല്യം അനുദിനം താ‍ഴേക്ക് വളരുകയാണ്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ മികവിൽ ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി രൂപ മാറുകയുണ്ടായി. രൂപയുടെ മൂല്യതകർച്ച ഏറ്റവും അധികം ബാധിക്കുന്നത് ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരെയാണ്.ജിഎസ്ടി കുറച്ചതിനാൽ വാഹനങ്ങൾക്ക് വിലക്കുറവ് വന്നപ്പോൾ ഷോറൂമുകളായ ഷോറൂമുകളിലെല്ലാം മോദിയുടെ ഫോട്ടോ വെയ്ക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. അതേ സർക്കാരിന്റെ പരാജയം കാരണം സംഭവിച്ച രൂപയുടെ മൂല്യ തകർച്ചയാണ് ഇപ്പോൾ വാഹനങ്ങളുടെ വില വർധിക്കുന്നതിനുള്ള കാരണവും.Also Read: ഇന്ത്യൻ വിപണിയിൽ അവർക്കിനി രണ്ടാം ഇന്നിംഗ്സ്; പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കാർ ബ്രാൻഡുകളെത്തുന്നുകഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർന്നുവരുന്ന ഉൽപാദനച്ചെലവുകളാണ് വാഹന വില വർധിപ്പിക്കാൻ നിർമാതാക്കളെ പ്രേരിപ്പിച്ച ഘടകം ഉത്പാദന ചെലവിനൊപ്പം ഡോളറിനെ അപേക്ഷിച്ച് മൂല്യം ഇടിയുന്നതും വില വർധനവിനുള്ള പ്രധാന കാരണമാണ്. ഉത്പാദനച്ചെലവ് വർധിച്ചതിനാൽ 2026 ജനുവരി മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ ഞങ്ങൾ നിർബന്ധിതരായി എന്ന് ഹോണ്ട കാർസ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.Also Read: രൂപയുടെ മൂല്യത്തിലെ ഇടിവ്; ബൈക്കുകൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി ബി എം ഡബ്ല്യുജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ, മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു മോട്ടോറാഡ് തുടങ്ങിയ വാഹന നിർമാതാക്കളും തങ്ങളുടെ വാഹനങ്ങൾക്ക് വില വർധിക്കും എന്ന് അറിയിച്ചിട്ടുണ്ട്. നിസാൻ മാഗ്നൈറ്റും ജനുവരിയിൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നാൽ മഹീന്ദ്രയും മാരുതിയും വില വർധിപ്പിക്കില്ലെന്നും സൂചനയുണ്ട്. ടാറ്റയും ഹ്യുണ്ടായിയും വില വർധനവിന്റെ കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.The post കേന്ദ്ര സർക്കാർ നശിപ്പിച്ച സാമ്പത്തികമേഖല; ജനുവരി മുതൽ കാറുകൾക്ക് വില വർധിപ്പിക്കാൻ നിർമാതാക്കൾ appeared first on Kairali News | Kairali News Live.