തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധമെന്ന് പേട്ടയിൽ നിന്നുള്ള ഇടത് കൗൺസിലർ എസ് പി ദീപക്ക്. ബലിദാനത്തിന്റെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടലംഘനം എന്നും 20 എൻ ഡി എ കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ അത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അവയെ സത്യപ്രതിജ്ഞ ആയി കണക്കാക്കാൻ കഴിയില്ലെന്നും എസ് പി ദീപക്ക് വ്യക്തമാക്കി.സംഭവത്തിൽ റിട്ടേർണിംഗ് ഓഫീസർക്ക് വ്യക്തമായ പരാതി നൽകിയിട്ടുണ്ട്. എന്നാൺ ഹൈക്കോടതിയെ സമീപിക്കാൻ ആണ് റിട്ടേർണിംഗ് ഓഫീസർ അറിയിച്ചതെന്നും വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇടത് കൗൺസിലർ എസ് പി ദീപക്ക് അറിയിച്ചു. ജുഡീഷ്യൽ അഘികാരം ഉള്ള ഭരണാധികാരിയാണ് കളക്ടർ. എന്നാൽ അദ്ദേഹം ന്യായമായി പ്രവർത്തിച്ചില്ല. കളക്ടർക്ക് മുന്നിൽ വെച്ച് ഒരു കൊലപാതകം നടന്നാൽ അതിൽ ഇടപെടാതെ കോടതിയെ സമീപിക്കാൻ പറയുന്നതുപോലത്തെ നടപടിയാണ് ഉണ്ടായത്.ALSO READ: കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്: കോൺഗ്രസുകാരൻ ബിജെപി സ്ഥാനാര്‍ഥിക്ക് ആദ്യഘട്ടത്തില്‍ വോട്ട് ചെയ്തുകോർപ്പറേഷനിൽ നടന്നതെല്ലാം ചട്ടവിരുദ്ധമായ കാര്യങ്ങൾ ആണെന്നും എസ് പി ദീപക് ചൂണ്ടിക്കാട്ടി. നിയമപരമായി സത്യപ്രതിജ്ഞ ചെയ്താൽ മാത്രമേ അംഗീകരിക്കാൻ കഴിയൂ. ആശാ നാഥ് സത്യപ്രതിജ്ഞ ചെയ്തത് ഭാരതംബയുടെ പേരിലാണ്. ഇതെല്ലാം നഗരസഭയെ കാവി വൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.The post തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം, ചട്ടംലംഘിച്ചു; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇടത് കൗൺസിലർ എസ് പി ദീപക്ക് appeared first on Kairali News | Kairali News Live.