റൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ‘ധുരന്ധർ’ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചു. ഡിസംബർ 5-ന് തീയറ്ററുകളിലെത്തിയ ചിത്രം പ്രദർശനത്തിനെത്തി വെറും 21 ദിവസങ്ങൾക്കുള്ളിലാണ് 1000 കോടി രൂപ എന്ന വിസ്മയ നേട്ടം കൈവരിച്ചത്. ഇതോടെ ഈ നാഴികക്കല്ല് പിന്നിടുന്ന ഒൻപതാമത്തെ ഇന്ത്യൻ ചിത്രമായി ‘ധുരന്ധർ’ മാറി.റിലീസിന് മുൻപ് വലിയ പ്രമോഷനുകൾ ഒന്നുമില്ലാതിരുന്നിട്ടും റിലീസിന് ശേഷം മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം 2025-ലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ പടമായി മാറി കഴിഞ്ഞു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1006.7 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ കരുത്ത് തുടരുമെന്നാണ് വിലയിരുത്തുന്നത്.ALSO READ : തിയേറ്ററിലെ തരംഗത്തിന് ശേഷം ക്രിസ്മസ് ആഘോഷമാക്കാൻ എക്കോ ഓടിടിയിലെത്തുന്നുഇന്ത്യൻ സിനിമയിൽ 1000 കോടി ക്ലബ്ബ് എന്ന നേട്ടം തുടങ്ങിവെച്ചത് 2017-ൽ എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി 2’ ആയിരുന്നു. ആഗോളതലത്തിൽ 1788 കോടിയാണ് ആ ചിത്രം നേടിയത്. തുടർന്ന് അമീർ ഖാന്റെ ‘ദംഗൽ’ ചൈനയിൽ റിലീസ് ചെയ്തതോടെ 2070 കോടി രൂപ നേടി ഇന്ത്യയിലെ ഏറ്റവും വലിയ വിജയചിത്രമായി മാറി. ഇതിന് പിന്നാലെ ആർ.ആർ.ആർ (1230 കോടി), കെ.ജി.എഫ് 2 (1215 കോടി), ജവാൻ (1160 കോടി), പത്താൻ (1055 കോടി), കൽക്കി 2898 എ.ഡി (1042 കോടി) എന്നീ ചിത്രങ്ങളാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്.ALSO READ : ഫ്രണ്ട്‌സും ബിഗ് ബാങ് തിയറിയും നെറ്റ്‌ഫ്ലിക്‌സിൽ നിന്ന് പടിയിറങ്ങുന്നു; ലിസ്റ്റിലെ മറ്റു ചിത്രങ്ങൾ ഇതാപാകിസ്ഥാനിലെ ലിയാരിയിലെ ബലോച് ഗുണ്ടാസംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ അലി മസാരി എന്ന ഇന്ത്യൻ ചാരനായാണ് റൺവീർ സിംഗ് ചിത്രത്തിൽ എത്തുന്നത്. അക്ഷയ് ഖന്ന വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് രണ്ടാം ഭാഗമായ ‘ധുരന്ധർ 2’ 2026 മാർച്ച് 19-ന് ഈദ് റിലീസായി എത്തുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു.The post ബോക്സ് ഓഫീസിൽ ‘ധുരന്ധർ’ തരംഗം: 21 ദിവസം, 1000 കോടി! appeared first on Kairali News | Kairali News Live.