അറിയാതെ പോകരുതേ ഈ തൊഴിലവസരങ്ങൾ..

Wait 5 sec.

കേരളത്തിലെ തൊഴിലന്വേഷകർക്ക് വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നേടാൻ സുവർണ്ണാവസരം. ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ വിമുക്ത ഭടന്മാർക്കായി ഗേറ്റ്മാൻ തസ്തികയിലേക്കും, ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ, വയനാട് ജില്ലാ ഓഫീസുകളിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സ് അസിസ്റ്റന്റ്ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂര്‍, വയനാട് ജില്ലാ കാര്യാലയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോം ബിരുദത്തോടൊപ്പം ടാലിയിലുള്ള പ്രാവീണ്യവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ക്ലീന്‍ കേരള കമ്പനി, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ ജനുവരി ഏഴിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471 2724600ALSO READ : തിരുവനന്തപുരം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം: അപേക്ഷകൾ ക്ഷണിച്ചുദക്ഷിണ റെയില്‍വെയുടെ കീഴിലുള്ള പാലക്കാട് ഡിവിഷന്‍ എഞ്ചിനീയറിംഗില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാംസൈനിക ക്ഷേമ ഓഫീസ് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ കാറ്റഗറി ഷേപ്പ് ഒന്നുള്ള, 50 വയസ് തികയാത്ത, എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫോമയില്‍ ഫോട്ടോപതിച്ച് ഡിസ്ചാര്‍ജ് ബുക്ക്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, പെന്‍ഷന്‍ പെയ്മന്റ് ഓര്‍ഡര്‍, സൈനികക്ഷേമ ഓഫീസ് എംപ്ലോയ്‌മെന്റ് കാര്‍ഡ്, ആധാര്‍കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 24 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോൺ : 0497-2700069The post അറിയാതെ പോകരുതേ ഈ തൊഴിലവസരങ്ങൾ.. appeared first on Kairali News | Kairali News Live.