റെയിൽവെ യാത്രാനിരക്ക് വർധന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

റെയിൽവെ യാത്രാനിരക്ക് വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സാധാരണക്കാരെയും തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്ന് മന്ത്രി പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം നിരക്ക് വർധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞൂറ്റുകയാണ് കേന്ദ്രമെന്നും മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.ഡിസംബർ 26 മുതൽ നിരക്ക് വർധന നടപ്പിലാക്കുമെന്ന റെയിൽവെയുടെ അറിയിപ്പ് പ്രതിഷേധാർഹമാണ്. ഓർഡിനറി ക്ലാസുകളിലും എസി, നോൺ-എസി ക്ലാസുകളിലും കിലോമീറ്ററിന് പൈസയുടെ വർധനവ് വരുത്തിയത് ദീർഘദൂര യാത്രക്കാരെയാണ് കാര്യമായി ബാധിക്കുകയെന്ന് മന്ത്രി പറഞ്ഞു. തൊഴിൽ ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ദീർഘദൂര യാത്രകൾ ചെയ്യുന്ന സാധാരണക്കാർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.ALSO READ: പ്രധാനമന്ത്രിയുടെ ചായ സത്ക്കാരം: ‘തൊ‍ഴിലുറപ്പ് നിയമം അട്ടിമറിച്ചതിന് പിന്നാലെ സോണിയാ ഗാന്ധി പങ്കെടുത്തത് തികച്ചും തെറ്റായ സന്ദേശം’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പിഅന്യസംസ്ഥാനങ്ങളിലേക്ക് വിവിധ ആവശ്യങ്ങളുമായി പോകുന്ന മലയാളികൾക്ക് റെയിൺവെയുടെ തീരുമാനം തിരിച്ചടിയാണ്. പൊതുഗതാഗത സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പകരം നിരക്ക് വർധിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞൂറ്റുന്ന നടപടിയിൽ നിന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.The post റെയിൽവെ യാത്രാനിരക്ക് വർധന സാധാരണക്കാരോടുള്ള വെല്ലുവിളി: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.