ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അതിക്രമം തുടര്‍ന്ന് സംഘപരിവാർ സംഘടനകൾ: ഛത്തീസ്ഗഡില്‍ ബന്ദിന് ആഹ്വാനം

Wait 5 sec.

ക്രിസ്തുമസ് ആഘോഷങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടർന്ന് സംഘപരിവാർ സംഘടനകൾ. ഇന്ന് ഛത്തീസ്ഗഡിൽ സംഘപരിവാർ സംഘടനകൾ ബന്ദ് പ്രഖ്യാപിച്ചു. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ ബന്ദ് ഒഴിവാക്കണമെന്ന ആവശ്യങ്ങൾ തള്ളിയാണ് ഇന്ന് ബന്ദ് നടക്കുന്നത്. കഴിഞ്ഞ ദിവസം യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഇന്നത്തെ ബന്ദ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു.ഭരണഘടന അനുവദിക്കുന്ന മത സ്വാതന്ത്ര്യം ഉറപ്പാക്കണം, ക്രൈസ്തവ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത് നൽകിയത്. അതേസമയം, ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ആക്രമണം തന്നെയാണ് ക്രിസ്ത്യൻ വിഭാഗത്തിനെതിരെ നടക്കുന്നത്. ALSO READ: പശുവിറച്ചി സ‍ൂക്ഷിച്ചെന്ന്‌ ആരോപിച്ചുള്ള ആൾക്കൂട്ട കൊലപാതക കേസിൽ യുപി സർക്കാരിന് തിരിച്ചടി; പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കില്ലകഴിഞ്ഞ ദിവസം ദില്ലിയിൽ സംഘപരിവാർ പ്രവർത്തകർ കരോൾ സംഘത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. മധ്യപ്രദേശ് ജബൽപൂരിൽ ആഘോഷത്തിൽ പങ്കെടുത്ത കാഴ്ച പരിമിതിയുള്ള സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡൻ്റ് ശാരീരികമായി ആക്രമിക്കുന്നതിൻ്റെയും അധിക്ഷേപിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനിടെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ തൻ്റെ വസതിയിൽ മതമേലധ്യക്ഷന്മാർക്ക് വിരുന്ന് നൽകി.The post ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അതിക്രമം തുടര്‍ന്ന് സംഘപരിവാർ സംഘടനകൾ: ഛത്തീസ്ഗഡില്‍ ബന്ദിന് ആഹ്വാനം appeared first on Kairali News | Kairali News Live.