മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മാതിരപ്പിള്ളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ പൂവത്തുംമൂട്ടിൽ ബാവ പി ഇബ്രാഹിമാണ് അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്ന് 2.8 ഗ്രാം എംഡിഎംഎയും എംഡിഎംഎ വിറ്റ് സമ്പാദിച്ച 3000 രൂപയും പിടികൂടി.നേരത്തെയും സമാന കേസിൽ ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകൻ വീണ്ടും എംഡിഎംഎയുമായി അറസ്റ്റിലായത്.The post കോൺഗ്രസ് പ്രവർത്തകൻ എംഡിഎംഎയുമായി അറസ്റ്റിൽ appeared first on Kairali News | Kairali News Live.