വാർഡ് കൗൺസിലറായ ആർ ശ്രീലേഖ വികെ പ്രശന്ത് എംഎൽഎ യോട് ഓഫീസ് ഒഴിയാൻ പറഞ്ഞ സംഭവത്തിൽ കൗൺസിലറുടേത് എംഎൽഎ യെ അവഗണിക്കുന്ന പ്രസ്താവനയെന്ന് വികെ പ്രശാന്ത് എംഎൽഎ. നേരത്തെ ഉണ്ടായിരുന്ന കൗൺസിലർമാർ ഉപയോഗിച്ച ഓഫീസാണിത്. കൗൺസിലറുടെ ഓഫീസിന് സൗകര്യക്കുറവുണ്ടെന്ന് പറഞ്ഞ് എംഎൽഎ യുടെ ഓഫീസാണ് ഒഴിയാൻ പറഞ്ഞിരിക്കുന്നത്. ഇത് മര്യാദകേടാണ്. എംഎൽഎ ഓഫീസിൻ്റെ എഗ്രിമെൻ്റിന്റെ കാലാവധി കഴിഞ്ഞിട്ടില്ല. അതിന് മുന്നെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ നിയമ പരമായി നേരുടുമെന്നും വിക പ്രശാന്ത് എംഎൽഎ പറഞ്ഞു. എംഎൽഎക്ക് മുകളിലാണോ കൗൺസിലറെന്നും അദ്ദേഹം ചോദിച്ചു.നേരത്തെയുണ്ടായ കൗൺസിലർമാർ ഇരുന്നതാണ് നിരവധിയാളുകൾ വന്നുപോയതുമാണ്. ആ കൗൺസിലർമാർ ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് ഇവിടെ ഇരുന്നത്. ബാക്കിയുള്ള സമയങ്ങളിൽ നഗരസഭയുമായി ബന്ധപ്പെട്ടായിരുന്നു കൗൺസിലർ ഉണ്ടായിരുന്നത്.അതിൽ കൂടുതൽ എന്താണ് കൗൺസിലർക്ക് ചെയ്യാനുള്ളത്. താൻ കൗൺസിലറായപ്പോൾ അനുവദിച്ച ഓഫീസാണത്.Also read; കാലാവധി അവസാനിക്കും വരെ ഓഫീസ് ഉപയോഗിക്കാൻ അവകാശം ഉണ്ട്, കൗൺസിലർ ബുൾഡോസർ രാജ് മാതൃക തുടരുന്നതായും വികെ പ്രശാന്ത് എംഎൽഎകാലാവധി കഴിയും മുന്നേ ഒഴിയാൻ തീരുമാനിച്ചിട്ടില്ല. അങ്ങനെയെങ്കിൽ നിയമപരമായും രാഷ്ട്രീയമായും നേരിടും. കൗൺസിലാണ് തീരുമാനിക്കേണ്ടത് ഒഴിയണോ വേണ്ടയോ എന്നത്. കൗൺസിലറും എംഎൽഎ യും ഒരുമിച്ച് ഇരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സമൂഹത്തിൻ്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധങ്ങളുമുണ്ടാകുന്നുണ്ട്.The post ‘കൗൺസിലറുടേത് എംഎൽഎയെ അവഗണിക്കുന്ന പ്രസ്താവന നിയമപരമായി നേരിടും’; വികെ പ്രശാന്ത് എംഎൽഎ appeared first on Kairali News | Kairali News Live.