സൗദി അറേബ്യയിൽ ലൈസൻസില്ലാതെ യാത്രക്കാരെ കടത്തുന്ന അനധികൃത ടാക്സി സർവീസുകൾക്കെതിരെ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് നടത്തുന്ന പരിശോധന തുടരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 1,508 നിയമലംഘകരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഗതാഗത മേഖലയിൽ നിയമവിധേയമായി പ്രവർത്തിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.ഡിസംബർ 20 മുതൽ 26 വരെയുള്ള കാലയളവിൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്.സൗദിയിൽ ടാക്സി സർവീസ് നടത്തുന്നതിന് നിശ്ചിത മാനദണ്ഡങ്ങളും ലൈസൻസും നിർബന്ധമാണ്. വൻതുക പിഴയും വാഹനം കണ്ടുകെട്ടുന്നതും പ്രവാസികളാണെങ്കിൽ നാടുകടത്താനും സാധ്യതയുണ്ട്.അംഗീകൃതമല്ലാത്ത ടാക്സികളിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും എപ്പോഴും ലൈസൻസുള്ള വാഹനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.The post സൗദിയിൽ കള്ളടാക്സി സർവീസുകൾക്കെതിരെ ശക്തമായ നടപടി തുടരുന്നു; ഒരാഴ്ചക്കിടെ 1500 പേർ പിടിയിൽ appeared first on Arabian Malayali.