ദേശീയഗാനം വീണ്ടും തെറ്റിച്ചു പാടി കോൺഗ്രസ് നേതാക്കൾ. കെപിസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാപക ദിനാഘോഷ പരിപാടിയിലാണ് നേതാക്കള്‍ ദേശീയഗാനം തെറ്റിച്ചു പാടിയത്. പരസ്യമായി ഇത് രണ്ടാം തവണയാണ് ദേശീയ ഗാനം കോൺഗ്രസ് നേതാക്കൾ തെറ്റായി പാടുന്നത്.കോണ്‍ഗ്രസിന്‍റെ 140 ആം വാര്‍ഷിക പരിപാടി നടക്കുന്ന ഇന്ദിരാ ഭവനിൽ ദേശീയപതാക ഉയര്‍ത്തിയതിന് ശേഷമായിരുന്നു സംഭവം. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരിയിൽ തന്നെ അമളി പറ്റി. ‘ജന ഗണ മംഗള’ എന്നാണ് നേതാക്കൾ പാടിയത്. മുതിർന്ന നേതാക്കളായ എ കെ ആന്‍റണി, വി എം സുധീരന്‍, പാലോട് രവി, ദീപാ ദാസ് മുൻഷി എന്നിവരുള്‍പ്പെടെയുള്ളവർ നില്‍ക്കുമ്പോഴാണ് തെറ്റ് ആവർത്തിച്ചത്. മുൻപ് ദേശീയഗാനം തെറ്റിച്ചു പാടി വിവാദത്തിൽ ആയ പാലോട് രവിയും ചടങ്ങിൽ ഉണ്ടായിരുന്നു.ALSO READ: ‘ജനകീയനായ എംഎൽഎയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനം, ജനങ്ങളോടുള്ള വെല്ലുവിളി’ : മന്ത്രി വി ശിവൻകുട്ടിനേരത്തെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തിലാണ് പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചത്. പിന്നാലെ വലിയ വിമര്‍ശനമാണ് കോൺഗ്രസ് നേരിട്ടത്. സംഭവത്തിൽ പാർടിക്ക് അകത്ത് പരാതിയും ഉയര്‍ന്നിരുന്നു. അന്ന് പാലോട് രവി പാടിയ അതേ തെറ്റ് തന്നെ ഇപ്പോഴിതാ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. ദേശീയ ഗാനം പോലും തെറ്റിക്കാതെ പാടാൻ കഴിയാത്ത കോൺഗ്രസ് പാർടി നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.The post ദേശീയ ഗാനം വീണ്ടും തെറ്റിച്ച് പാടി കോൺഗ്രസ്, സംഭവം കെപിസിസി ആസ്ഥാനത്ത്; വ്യാപക വിമർശനം appeared first on Kairali News | Kairali News Live.