വൃത്തിയുള്ള ശൗചാലയങ്ങൾ കണ്ട് പിടിക്കുകയെന്നതാണ് മിക്കവരുടേയും പ്രശ്നം. യാത്രകളിലൊക്കെയാണെങ്കിൽ ആകെ പെട്ടത് തന്നെ. എന്നാൽ ഇനി അത് പേടിക്കേണ്ട കാര്യമില്ല. വൃത്തിയുള്ള പൊതുശൗചാലയങ്ങൾ കണ്ടു പിടിക്കാൻ ഒരു ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് കോഴിക്കോടുള്ള ഫ്രഗൽ സൈൻ്റിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. ‘ക്ലൂ’ എന്നാണ് വികസിപ്പിച്ചിട്ടുള്ള ആപ്പിൻ്റെ പേര്. രണ്ടാഴ്ച കൊണ്ടാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. യാത്രക്കാർക്ക് സംസ്ഥാനത്ത് വൃത്തിയുള്ള പൊതുശൗചാലയം കണ്ടെത്തുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം.സംസ്ഥാനത്തുടനീളമുള്ള പൊതുശൗചാലയങ്ങൾ സ്വകാര്യ ഹോട്ടലുകളിലെ ശൗചാലയങ്ങൾ എന്നിവയെല്ലാം ക്ലൂ ആപ്പ് പറഞ്ഞ് തരും. നിങ്ങൾ നിൽക്കുന്ന പ്രദേശത്തിന് അടുത്തുള്ള ഏറ്റവും നല്ല പൊതുശൗചാലയം എവിടെയെന്നും, ശിചിത്വം കുറവുള്ള ശൗചാലയങ്ങൾ ഉണ്ടെങ്കിൽ അതും കണ്ട് പിടിക്കാൻ സാധിക്കും. ഇതിന് പുറമെ ഈ ആപ്പ് വഴി ഇതുമായി ബന്ധപ്പെട്ട പരാതികൾ അധികാരികൾക്ക് നൽകാനും കഴിയും.Also read: സ്പോട്ടിഫൈ റാപ്ഡ് പോലെ ഇനി ചാറ്റ് ജിപിടി റാപ്ഡും! അറിയാം നിങ്ങളുടെ ഈ വർഷത്തെ എ ഐ വിശേഷങ്ങൾകോഴിക്കോട് ടൗണിലും പേരാമ്പ്രയിലും ബാംഗ്ലൂരിലുമായി പ്രവർത്തിച്ചുവരുന്ന കമ്പനിയിലെ എഞ്ചിനീയർമാരാണ് ആപ്പ് വികസപ്പിച്ച് എടുത്തത്. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ആപ്പ് ലഭ്യവുമാണ്.The post വൃത്തിയുള്ള ശൗചാലയമറിയാമോ? ഒരു ‘ക്ലൂ’ തരട്ടെ; ഇനി ആപ്പിലൂടെ കണ്ടെത്താം appeared first on Kairali News | Kairali News Live.