ചികിൽസയിലിരുന്ന19-കാരന് വെള്ളമെന്ന് തെറ്റിദ്ധരിച്ച് രാസവസ്തു കുടിയ്ക്കാൻ നൽകിയതിനെത്തുടർന്ന് മരണപ്പെട്ടു. പനി വന്നതിനെത്തുടർന്നാണ് ശനിയാഴ്ച്ച രാവിലെയാണ് ഗണേഷിനെ മിർയലഗുഡയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെയാണ് ഗണേഷിന്റെ അമ്മ വെള്ളം എന്ന് തെറ്റിധരിച്ച് രാസവസ്തു കുടിയ്ക്കാൻ നൽകിയത്. മരിച്ച ഗണേഷ് പ്രൈവറ്റ് കോളേജിലെ രണ്ടാം വർഷ ഇന്റർ മീഡിയേറ്റ് വിദ്യാർത്ഥിയാണ്. ഗണേഷിന് നൽകിയത് ഫോർമാൽഡിഹൈഡ് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഗണേഷിന്റെ അമ്മയുടെയുടെ മൊഴിപ്രകാരം പനി കൂടിയതിനെത്തുടർന്ന് നഴ്സ് പാരസെറ്റാമോൾ കഴിക്കാൻ നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ കുടിവെള്ള ഉണ്ടായിരുന്നില്ല. വെള്ളം അന്വഷിക്കുന്നതിനിടയിൽ അടുത്തുള്ള ലാബിനോട് ചേർന്ന് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം എടുത്ത് ഗണേഷിന് നൽകുകയായിരുന്നു. ദ്രാവകം കുടിച്ച ഉടൻ തന്നെ ഗണേഷ് കുഴഞ്ഞു വീണു. രാസവസ്തു സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. Also read : ത്രിപുരയിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ട യുവതിയെ മർദ്ദിച്ച് ചെരുപ്പ് മാല ധരിപ്പിച്ചുമരണത്തെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ച് വിട്ടത്. ഗണേഷിന്റെ പിതാവ് സാന്ദ്ര സത്യനാരായണയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വഷണം നടന്ന് വരുകയാണെന്ന് ടൗൺ സർക്കിൾ ഇൻസ്പെക്ടർ നാഗഭൂഷണറാവു പറഞ്ഞു.The post ഹൈദരാബാദിൽ അമ്മ ഗുളികയ്ക്കൊപ്പം രാസവസ്തു കുടിക്കാൻ നൽകി 19-കാരന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.