‘എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളൂ, മാന്യമായി പെരുമാറൂ’; ലൈവ് ഷോയ്ക്കിടെ മോശമായി പെരുമാറിയ ആളോട് ശക്തമായി പ്രതികരിച്ച് പ്രഞ്ജൽ ദാഹിയ

Wait 5 sec.

സംഗീത പരിപാടിക്കിടെ സദസ്സിലിരുന്ന് മോശമായി പെരുമാറിയ ആളോട് രൂക്ഷമായി പ്രതികരിച്ച് ഹരിയാൻവി ഗായിക പ്രഞ്ജൽ ദാഹിയ. തന്റെ ലൈവ് ഷോ പകുതിക്ക് വെച്ച് നിർത്തിയാണ് പ്രിഞ്ചൽ സദസ്സിലുണ്ടായിരുന്ന അപമര്യാദയായി പെരുമാറിയ മധ്യവയസ്കനെതിരെ പ്രതികരിച്ചത്, ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്പരിപാടി നടന്നുകൊണ്ടിരിക്കെ സദസ്സിലിരുന്ന ഒരു പ്രായമായ വ്യക്തി അധിക്ഷേപകരമായ രീതിയിൽ പെരുമാറിയതാണ് ഗായികയെ ചൊടിപ്പിച്ചത്. ഉടൻ തന്നെ പാട്ട് നിർത്തിയ പ്രിഞ്ചൽ മൈക്കിലൂടെ ഇയാൾക്ക് ചുട്ട മറുപടി നൽകി. “സദസ്സിലിരിക്കുന്നവർ ഒന്ന് ആലോചിക്കണം, നിങ്ങളുടെ സഹോദരിയോ മകളോ ആണ് ഇവിടെ നിൽക്കുന്നതെന്ന് കരുതി മാന്യമായി പെരുമാറാൻ പഠിക്കണം.അങ്കിൾ, എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളൂ, ദയവായി സ്വയം നിയന്ത്രിക്കൂ,” എന്ന് പ്രഞ്ജൽ മൈക്കിലൂടെ പറഞ്ഞു.ALSO READ : കമ്പനി വിറ്റ 2,100 കോടി ബോണസ് ജീവനക്കാർക്ക് നൽകി സിഇഒ ; ഇത് വിശ്വാസത്തിനും കഠിനപ്രയത്നത്തിനും നൽകുന്ന ആദരമെന്ന് മറുപടികൂടാതെ സ്റ്റേജിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നവരോടും മര്യാദ പാലിക്കണമെന്ന് താരം ആവശ്യപ്പെട്ടു. പരിപാടി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാവരുടെയും സഹകരണം വേണമെന്ന് അഭ്യർത്ഥിച്ച ശേഷമാണ് താരം പ്രകടനം തുടർന്നത്. പ്രഞ്ജലിന്റെ ധീരമായ ഈ നിലപാടിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.ALSO READ : ഓരോ സെക്കൻഡിലും 3 ബിരിയാണി! ഇന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് സ്വിഗ്ഗി“അവർ പണം വാങ്ങിയാണ് പരിപാടി അവതരിപ്പിക്കുന്നത് എങ്കിലും ഒരു കലാകാരി എന്ന നിലയിൽ മാന്യമായ പരിഗണന അവർ അർഹിക്കുന്നുണ്ട്,” എന്ന് വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചു. “എല്ലാ കലാകാരന്മാരും ബഹുമാനം അർഹിക്കുന്നു,” എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത് . ’52 ഗജ് കാ ദാമൻ’ (52 Gaj Ka Daman) എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെയാണ് പ്രഞ്ജൽ ദാഹിയ ഇന്ത്യയൊട്ടാകെ പ്രശസ്തയായത്.The post ‘എനിക്ക് നിങ്ങളുടെ മകളുടെ പ്രായമേയുള്ളൂ, മാന്യമായി പെരുമാറൂ’; ലൈവ് ഷോയ്ക്കിടെ മോശമായി പെരുമാറിയ ആളോട് ശക്തമായി പ്രതികരിച്ച് പ്രഞ്ജൽ ദാഹിയ appeared first on Kairali News | Kairali News Live.