സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം: കരട് വിജ്ഞാപനം ഉടൻ; മാനേജ്‌മെന്റുകളുടെ വാശിക്ക് വഴങ്ങില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

Wait 5 sec.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഒരു മാസത്തിനകം പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയതായി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഏകദേശം 1.13 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ന്യായമായ വേതനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.വേതന വർദ്ധനവുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകൾ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ മന്ത്രി വിമർശിച്ചു. മാനേജ്‌മെന്റുകളുടെ വാശിക്ക് മുന്നിൽ സർക്കാർ വിട്ടുകൊടുക്കില്ല. ചികിത്സാ രംഗത്ത് ഡോക്ടർമാരെപ്പോലെ തന്നെ പ്രധാനപ്പെട്ട പങ്കാണ് മറ്റ് ജീവനക്കാരും വഹിക്കുന്നത്. അതിനാൽ സർക്കാർ നിശ്ചയിച്ച വേതനം നൽകാൻ ഉടമകൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ കോടതി പുനർപരിശോധന നടത്തണമെന്നും തൊഴിലാളി ദ്രോഹ നടപടികളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ : ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരിനാഥൻ ഉൾപ്പെടെ മാറി, വ്യാജപ്രചരണങ്ങൾക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകും; വികെ പ്രശാന്ത്ആഭരണ നിർമ്മാണ മേഖലയിലും സമാനമായ രീതിയിൽ തൊഴിലാളികൾക്ക് അർഹമായ വേതനം നൽകാൻ ഉടമകൾ തയ്യാറാകുന്നില്ല. തൊഴിലാളികൾക്കെതിരെ ഉടമകൾ 97-ഓളം കേസുകൾ നൽകിയിട്ടുള്ളതായും മന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാന സ്കൂൾ കലോത്സവം 25 വേദികളിലായി വിപുലമായി നടക്കുമെന്ന് മന്ത്രി അറിയിച്ചു. വിധിനിർണ്ണയം പൂർണ്ണമായും സുതാര്യമാക്കാൻ കർശന നടപടികളാണ് ഇത്തവണ സ്വീകരിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിധികർത്താക്കളെ നിശ്ചയിക്കുന്നത്, അഴിമതിയും സ്വാധീനങ്ങളും ഒഴിവാക്കാൻ പോലീസും വിജിലൻസും വിധികർത്താക്കളെ നിരീക്ഷിക്കും,കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് 2027-ഓടെ നിയമാവലിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ : ‘മഹാത്മാഗാന്ധിയുടെ പാർട്ടി ഗോഡ്സെ പാർട്ടിക്ക് അടിമപ്പെടുന്നത് ദുഃഖകരം; ആർ ശ്രീലേഖ ഇപ്പോഴും പൊലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ’: ബിനോയ് വിശ്വംMLA ഓഫീസ് വിവാദവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ന്യായമില്ലാത്തതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതീവ ഗൗരവമില്ലാത്ത കാര്യമാണതെന്നും, ശബരിനാഥിന്റേത് ‘മറ്റത്തൂർ തിയറി’ പ്രകാരമുള്ള സഹകരണമാകാം എന്നും മന്ത്രി കൂട്ടിച്ചേർത്തു.The post സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം: കരട് വിജ്ഞാപനം ഉടൻ; മാനേജ്‌മെന്റുകളുടെ വാശിക്ക് വഴങ്ങില്ലെന്ന് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.