തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ശതമാനംഉയർന്നു; എംവി ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടി വിശദമായി വിലയിരുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു. ഇതിന്മേൽ കൃത്യമായ പരിശോധനയും നടന്നുവെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ. അപ്രതീക്ഷിത പരാജയം ശരിയായ ദിശയിൽ വിലയിരുത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കണമെന്ന് തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾതദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം എൽഡിഎഫിനു ഉയർന്നിട്ടുണ്ട്.യുഡിഎഫിൻ്റേയും ബിജെപിയുടെയും വോട്ട് ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. സർക്കാരിനെ സംബന്ധിച്ച് മികച്ച അഭിപ്രായമാണ് നിലനിൽക്കുന്നത്. എന്നാൽ ബിജെപിയും കോൺ​ഗ്രസും സർക്കാരിനെതിരെ കള്ള പ്രചാരണങ്ങൾ നടത്തുന്നു.മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫിന് തിരിച്ചുവരാൻ കഴിയുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്സർക്കാരിനെതിരെ എന്തെങ്കിലും ചൂണ്ടിക്കാട്ടി വോട്ട് നേടാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല.Also read; ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരിനാഥൻ ഉൾപ്പെടെ മാറി, വ്യാജപ്രചരണങ്ങൾക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകും; വികെ പ്രശാന്ത്വിശ്വാസികളെ കബളിപ്പിച്ച് വോട്ട് നേടാനാണ് അവർ ശ്രമിച്ചത്. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള പ്രചാരവേലകളാണ് നടത്തിയത്. എൽഡിഎഫും യുഡിഎഫുമായി മത്സരം നടന്നയിടത്ത് ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. എൽഡിഎഫും ബിജെപിയും തമ്മിൽ മത്സരം നടന്നയിടത്ത് യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. കാശുകൊടുത്ത് വോട്ട് വാങ്ങുക എന്ന രീതിയാണ് യുഡിഎഫും ബിജെപിയും സ്വീകരിച്ചതെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.The post തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ശതമാനം ഉയർന്നു; എംവി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.