സർവ്വം മായ 50 കോടി ക്ലബിലെത്തിയോ?

Wait 5 sec.

കം ബാക്ക് ഓഫ് നിവിൻ പോളിയെന്നാണ് സർവ്വം മായ എന്ന നിവിൻ പോളി ചിത്രത്തെ പറ്റി ആരാധകർ സാമൂഹികമാധ്യമങ്ങളിൽ കുറിക്കുന്നത്. കോമഡി-ഡ്രാമയായി എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസംബർ 25 ന് റിലീസ് ചെയ്ത ചിത്രം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.അഖിൽ സത്യൻ രചനയും സംവിധാനവും നിർവ​ഹിച്ച ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ്, റിയ ഷിബു, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മികച്ച് പ്രേക്ഷകപിന്തുണയോടെ മുന്നേറുന്ന ചിത്രം അഞ്ചാം ദിവസം 50 കോടി ക്ലബിലെത്തുമെന്നാണ് സിനിമാ ട്രാക്കർമാർ പറയുന്നത്.Also Read: 25-ാം ദിവസം 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ മലയാള ചിത്രമായി കളങ്കാവൽഅഞ്ചാം ദിനം ചിത്രം 50 കോടി ക്ലബിലെത്തുകയാണെങ്കിൽ വേ​ഗത്തിൽ 50 കോടി ക്ലബിലെത്തുന്ന ചിത്രങ്ങളുടെ ഒപ്പം ഇനി സർവ്വം മായയും ഉണ്ടാകും. പ്രേമം, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകൾക്ക് ശേഷം 50 കോടി എന്ന നാഴികകല്ല് താണ്ടുന്ന നിവിൻ പോളി ചിത്രമായും സർവ്വം മായ മാറും.The post സർവ്വം മായ 50 കോടി ക്ലബിലെത്തിയോ? appeared first on Kairali News | Kairali News Live.