പാറശാലയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും വിഎസ് അച്യുതാന്ദൻ്റെ ഫോട്ടോ മാറ്റിയതിൽ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടത്തി. ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വി അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു.പ്രതിഷേധത്തിനിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇന്ന് വൈകിട്ട് നാലു മണിക്കു മുൻപ് വി എസിന്റെ ഫോട്ടോ തിരികെ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ സ്ഥാപിക്കണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ കേസ് എടുക്കണമെന്നും അക്രമികളെ പിടികൂടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.Also read; 30 സീറ്റ് കിട്ടിയാലും ഭരണം പിടിക്കുമെന്ന് ബിജെപി പറയുന്നത് ‘നിറംമാറുന്ന’ കോണ്‍ഗ്രസിനെ കണ്ട്: രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപിതദ്ദേശ തെരഞ്ഞെടുപ്പുകൾക്ക് ശേഷം നിരവധിയിടങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നു. മുൻമുഖ്യ മന്ത്രിമാരുടെ ഫോട്ടോകൾ ഉൾപ്പെടെ എടുത്ത് മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് നിരവധിയിടങ്ങളിൽ പ്രതിഷേധങ്ങളുമുണ്ടായിരുന്നു.The post വി എസ് അച്യുതാനന്ദൻറെ ഫോട്ടോ മാറ്റിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ appeared first on Kairali News | Kairali News Live.