മലബാറുകാരുടെ ഇഷ്ട വിഭവമായ ഇറച്ചിപ്പത്തിരി ട്രൈ ചെയ്താലോ?

Wait 5 sec.

മലബാറുകാരുടെ ഒരു പരമ്പരാ​ഗത വിഭവമാണ് ഇറച്ചിപ്പത്തിരി. നോമ്പ് കാലത്ത് ഇറച്ചിപ്പത്തിരി ഇല്ലാത്ത തീൻ മേശയുണ്ടാകില്ല. സാധാരണ പത്തിരികളിൽ നിന്ന് വ്യത്യസ്തമായി ഇത് ചിക്കനോ, ബീഫോ, മട്ടണോ നിറച്ച് വറുത്തെടുക്കുന്ന രുചികരമായ ഒരു വിഭവമാണ്. പരമ്പരാഗത നാടൻ രുചിയും ഇന്നത്തെ ഭക്ഷണരുചിയും ഒരുമിക്കുന്ന വിഭവമായതിനാൽ ഇറച്ചിപ്പത്തിരി കേരളത്തിലെ ഏറെ ജനപ്രിയമാണ്. ഇന്ന് നമ്മൾ ഉണ്ടാക്കുന്നത് ബീഫ് കൊണ്ടാരു ഇറച്ചിപ്പത്തിരിയാണ്.ചേരുവകൾബീഫ് – 200 ഗ്രാംചുവന്ന മുളകുപൊടി – 2 ടീസ്പൂൺമഞ്ഞൾപ്പൊടി – ആവശ്യത്തിന്മല്ലിപ്പൊടി – 1 ടീസ്പൂൺഗരം മസാല – 1/4 ടീസ്പൂൺപെരുംജീരകം – 1/4 ടീസ്പൂൺഇഞ്ചി – 1 കഷണംവെളുത്തുള്ളി – 2 ടീസ്പൂൺസവാള (അരിഞ്ഞത്) – 1പച്ചമുളക് – 2കറിവേപ്പില – ആവശ്യത്തിന്തേങ്ങാ എണ്ണ – 3 ടീസ്പൂൺഉപ്പ് – ആവശ്യത്തിന്കുഴച്ച പുഴുങ്ങിയ അരി മാവ് – 1/4 കിലോതേങ്ങ – 1 കപ്പ്ജീരകം– 1/4 ടീസ്പൂൺAlso read : ഓരോ സെക്കൻഡിലും 3 ബിരിയാണി! ഇന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് സ്വിഗ്ഗിപാചകം ചെയ്യേണ്ട വിധംപാനിൽ ആവശ്യത്തിന് എണ്ണ എടുക്കുക. അതിലേക്ക് ജീരകം, വെളുത്തുള്ളി, ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. തുടർന്ന് അതിലേക്ക് തേങ്ങ ചേർത്ത് ഇളക്കുക. ഇനി അരിഞ്ഞ ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കണം.അതിന് ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. ഇപ്പോൾ ബീഫ് കഷണങ്ങൾ ചേർത്ത് മസാലയുമായി നന്നായി കലക്കുക. അല്പം വെള്ളം ചേർത്ത് ഇളക്കി മൂടി വെച്ച് ഇറച്ചി നന്നായി വേവിക്കുക.അരി മാവ് തയ്യാറാക്കാൻ അരി രണ്ട് മണിക്കൂർ നനച്ച ശേഷം അല്പം വെള്ളം ചേർത്ത് അരയ്ക്കുക. തയ്യാറായ അരിമാവിൽ നിന്ന് ചെറിയ ഉരുള എടുത്ത് ചപ്പാത്തിപോലെ പരത്തുക. ഇതുപോലെ ഒന്ന് കൂടി ഉണ്ടാക്കിയ ശേഷം. ഒന്നിന്റെ മുകളിൽ തയ്യാറാക്കിയ വച്ചിരിക്കുന്ന ഇറച്ചി മിശ്രിതം നിറയ്ക്കുക. തുടർന്ന് രണ്ടാമത് ഉണ്ടാക്കിയ പത്തിരി അതിന് മുകളിലിട്ട് അരികുകൾ ഒട്ടിച്ച് അടയ്ക്കുക. ഇങ്ങനെ തയ്യാറാക്കിയ ഇറച്ചിപ്പത്തിരി ആവിയിൽ ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വേവിച്ചെടുക്കുക. അതിന് ശേഷം ചൂടോടെ വിളമ്പാം.The post മലബാറുകാരുടെ ഇഷ്ട വിഭവമായ ഇറച്ചിപ്പത്തിരി ട്രൈ ചെയ്താലോ? appeared first on Kairali News | Kairali News Live.