3ജി സേവനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറെടുത്ത് ബിഎസ്എൻഎൽ. രാജ്യവ്യാപകമായി 4ജി അവതരിപ്പിച്ചതിന് പിന്നാലെയാണ് 3ജി സേവനങ്ങൾ അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചത്. 97,841 4ജി ടവറുകളാണ് നിലവിൽ രാജ്യമെമ്പാടും ബിഎസ്എൻ‍എൽ സ്ഥാപിച്ചിരിക്കുന്നത്. കൂടുതൽ ടവറുകൾ സ്ഥാപിക്കാനും നീക്കമുണ്ട്.58,919 3ജി ടവറുകളാണ് ബിഎസ്എൻഎലിന് രാജ്യത്താകെയുള്ളത്. 3 ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനി സെഡ്ടിഇ യുമായുള്ള കരാറും ഈ വർഷം അവസാനിപ്പിക്കും.Also Read: വൃത്തിയുള്ള ശൗചാലയമറിയാമോ? ഒരു ‘ക്ലൂ’ തരട്ടെ; ഇനി ആപ്പിലൂടെ കണ്ടെത്താംഎന്നാൽ സേവനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ബിഎസ്എൻഎൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ സർക്കിളുകളിലും ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.Also Read: സ്പോട്ടിഫൈ റാപ്ഡ് പോലെ ഇനി ചാറ്റ് ജിപിടി റാപ്ഡും! അറിയാം നിങ്ങളുടെ ഈ വർഷത്തെ എ ഐ വിശേഷങ്ങൾ9.23 കോടി മൊബൈൽ വരിക്കാരാണ് 2025 സെപ്തംബർ വരെയുള്ള കണക്കുപ്രകാരം ബിഎസ്എൻഎല്ലിനുള്ളത്. അതിൽ 7 കോടി പേർ ഇപ്പോഴും 3ജി സേവനങ്ങളാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഇവർക്ക് ബിഎസ്എൻ‍എൽ ഓഫീസിൽ നിന്ന് 4ജി സിം എടുക്കാം. അധികം താമസിക്കാതെ തന്നെ 5ജി സേവനത്തിലേക്കും ബിഎസ്എൻഎൽ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.The post ഇനി ബിഎസ്എൻഎൽ 3ജി സേവനങ്ങൾ ലഭിക്കില്ല: ഏഴു കോടി പുതിയ സിമ്മുകൾ നൽകുന്നു appeared first on Kairali News | Kairali News Live.