​ഹൈദരാബാദിൽ അമ്മ ഗുളികയ്ക്കൊപ്പം രാസവസ്തു കുടിക്കാൻ നൽകി 19-കാരന് ദാരുണാന്ത്യം

Wait 5 sec.

ചികിൽസയിലിരുന്ന19-കാരന് വെള്ളമെന്ന് തെറ്റിദ്ധരിച്ച് രാസവസ്തു കുടിയ്ക്കാൻ നൽകിയതിനെത്തുടർന്ന് ​മരണപ്പെട്ടു. പനി വന്നതിനെത്തുടർന്നാണ് ശനിയാഴ്ച്ച രാവിലെയാണ് ​ഗണേഷിനെ മിർയല​ഗുഡയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിൽസയിലിരിക്കെയാണ് ​ഗണേഷിന്റെ അമ്മ വെള്ളം എന്ന് തെറ്റിധരിച്ച് രാസവസ്തു കുടിയ്ക്കാൻ നൽകിയത്. മരിച്ച ഗണേഷ് പ്രൈവറ്റ് കോളേജിലെ ​രണ്ടാം വർഷ ഇന്റർ മീഡിയേറ്റ് വിദ്യാർത്ഥിയാണ്. ​ഗണേഷിന് നൽകിയത് ഫോർമാൽഡിഹൈഡ് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ​ഗണേഷിന്റെ അമ്മയുടെയുടെ മൊഴിപ്രകാരം പനി കൂടിയതിനെത്തുടർന്ന് നഴ്സ് പാരസെറ്റാമോൾ കഴിക്കാൻ നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ കുടിവെള്ള ഉണ്ടായിരുന്നില്ല. വെള്ളം അന്വഷിക്കുന്നതിനിടയിൽ അടുത്തുള്ള ലാബിനോട് ചേർന്ന് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം എടുത്ത് ​ഗണേഷിന് നൽകുകയായിരുന്നു. ദ്രാവകം കുടിച്ച ഉടൻ തന്നെ ​ഗണേഷ് കുഴഞ്ഞു വീണു. രാസവസ്തു സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് വച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. Also read : ത്രിപുരയിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ട യുവതിയെ മർദ്ദിച്ച് ചെരുപ്പ് മാല ധരിപ്പിച്ചുമരണത്തെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ച് വിട്ടത്. ​ഗണേഷിന്റെ പിതാവ് സാന്ദ്ര സത്യനാരായണയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വഷണം നടന്ന് വരുകയാണെന്ന് ടൗൺ സർക്കിൾ ഇൻസ്പെക്ടർ നാ​ഗഭൂഷണറാവു പറഞ്ഞു.The post ​ഹൈദരാബാദിൽ അമ്മ ഗുളികയ്ക്കൊപ്പം രാസവസ്തു കുടിക്കാൻ നൽകി 19-കാരന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.