മദ്യപിക്കാന്‍ വെള്ളം എടുത്തു നല്‍കിയില്ല; ഒമ്പതു വയസുകാരനെ ബന്ധു വെടിവെച്ചു കൊന്നു

Wait 5 sec.

കാസ്ഗഞ്ച്| ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ മദ്യപിക്കാന്‍ വെള്ളം എടുത്തു നല്‍കാന്‍ വിസമ്മതിച്ച ഒമ്പതു വയസുകാരനെ ബന്ധു വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പേരിടല്‍ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതി ധനേഷ് യാദവ്, മദ്യപിക്കുന്നതിനിടെ കുട്ടിയോട് വെള്ളം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടി നിരസിച്ചതോടെ പ്രകോപിതനായ ധനേഷ്, കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കുട്ടിയെ വെടിവെച്ചു.തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ അലിഗഡിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ ശനിയാഴ്ചയോടെ മരണത്തിന് കീഴടങ്ങികയായിരുന്നു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഖിതൗലി കനാല്‍ പാലത്തിന് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.Content Highlights:In a horrifying incident in Kasganj, Uttar Pradesh, a nine-year-old boy was shot dead by a relative during a naming ceremony. The accused, Dhanesh Yadav, allegedly opened fire after the child refused to bring him water while he was consuming alcohol. The police have arrested the suspect near the Khitauli canal bridge and have launched a detailed investigation into the murder.