ഹോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബോളിവുഡ് സൂപ്പര്‍താരമാണ് പ്രിയങ്ക ചോപ്ര. അഭിനയമികവ് കൊണ്ടും ഉറച്ചനിലപാടുകള്‍ കാരണത്താലും എപ്പോഴും വേറിട്ടുനില്‍ക്കുന്ന സെലിബ്രിറ്റിയാണ് പ്രിയങ്ക. ഹോളിവുഡ് സെലിബ്രിറ്റികള്‍ അണിനിരക്കുന്ന ഫാഷന്‍ ലോകത്തെ ഏറ്റവും വലിയ പരിപാടികൡലൊന്നായ മെറ്റ് ഗാലയില്‍ സ്ഥിരം സാന്നിധ്യമാണ് പ്രിയങ്ക. ഇത്തവണത്തെ മെറ്റ് ഗാലയില്‍ മേയ് നാലിന് ന്യൂയോര്‍ക്കില്‍ അരങ്ങേറാന്‍ പോകവേ പ്രിയങ്കയുടെ അസാന്നിധ്യമാണ് സെലിബ്രിറ്റി ലോകത്ത് ചര്‍ച്ചയാകുന്നത്. മെറ്റ് ഗാല 2026 സീസണില്‍ പ്രിയങ്ക പങ്കെടുക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എന്തുകൊണ്ടാണ് ഇന്ത്യന്‍ താരസുന്ദരി മെറ്റ് ഗാലയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് അറിയാം.അന്റാര്‍ട്ടിക്കയില്‍ നടക്കുന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണം കാരണമാണ് പ്രിയങ്ക ചോപ്ര ഇത്തവണ മെറ്റ് ഗാലയില്‍ പങ്കെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയാണ് പ്രിയങ്കയുടെ പുതിയ ചിത്രം. ഇതിന്റെ ചിത്രീകരണമാണ് അന്റാര്‍ട്ടിക്കയില്‍ നടക്കുന്നത്.ഷൂട്ടിങ് ഷെഡ്യൂള്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതിനാല്‍ മെറ്റ് ഗാല താരത്തിനു ഒഴിവാക്കേണ്ടി വരികയായിരുന്നു. തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ മെട്രൊപൊളിറ്റന്‍ മ്യൂസിയത്തിലാണ് മെറ്റ് ഗാല അരങ്ങേറാന്‍ പോകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര പങ്കെടുക്കുമോയെന്നതു സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴാണ് ഇതുസംബന്ധിച്ച് വ്യക്തത കൈവന്നത്.Also Read: അസുലഭ നിമിഷം; വർഷങ്ങൾക്കുശേഷം നാഗചൈതന്യയും സാമന്തയും ഒരേ വേദിയിൽതെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനാകുന്ന സിനിമയാണ് വാരണാസി. മലയാളി താരം പൃഥിരാജാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ താരം. 1400 കോടി രൂപ ബജറ്റില്‍ തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രം 2027 ഏപ്രിലില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇത്തവണ മെറ്റ് ഗാലയില്‍ ഇന്ത്യന്‍ സാന്നിധ്യമായി പ്രമുഖ ബോളിവുഡ് സംവിധായന്‍ കരണ്‍ ജോഹര്‍ എത്തുന്നുണ്ട്. പ്രമുഖ ഇന്ത്യന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര, ബിസിനസുകാരി നതാഷ പൂനവാല എന്നിവരും കരണിനൊപ്പമുണ്ടാകും. കഴിഞ്ഞവര്‍ഷം മെറ്റ് ഗാലയില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്.The post ഇത്തവണ മെറ്റ് ഗാലയില് പ്രിയങ്ക ചോപ്ര എത്തില്ല; കാരണം എന്തെന്നറിയാമോ ? appeared first on Kairali News | Kairali News Live.