നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ ഇടതുമുന്നണി പൂർണ ആത്മവിശ്വാസത്തിലാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇവിടെ LDFനെതിരെ യാതൊരു നെഗറ്റീവും ഇല്ലെന്നും തുടർഭരണം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പേരാമ്പ്രയിൽ നല്ല വിജയം ഉണ്ടാകുമെന്നും ഫലത്തെ സംബന്ധിച്ച് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.’കഴിഞ്ഞകാല തെരഞ്ഞെടുപ്പ് പോലെയല്ല, ഇടതുമുന്നണിക്ക് ഒരു നെഗറ്റീവും ഇല്ല. വികസന കാര്യത്തിൽ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു LDF സർക്കാർ ചേർത്ത് പിടിച്ചു. രാഷ്ട്രീയം തിരിച്ച് ആരോടും സർക്കാർ വിവേചനം കാണിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.ALSO READ: പാവപ്പട്ടവർക്ക് വേണ്ടി സർക്കാർ ചെയ്ത കാര്യങ്ങളെല്ലാം ജനങ്ങളുടെ മനസ്സിലുണ്ട്, എൽഡി എഫ് തന്നെ അധികാരത്തിൽ വരണം; വെള്ളാപ്പള്ളി നടേശൻഅതോടൊപ്പം ബേപ്പൂരിൽ പി.വി. അൻവർ തോൽക്കും എന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തല മൊട്ടയടിക്കും, കമ്മലിടും എന്നൊക്കെ പറഞ്ഞെങ്കിൽ അത് കാര്യമാക്കുന്നില്ല. അദ്ദേഹം മൊട്ടയടിക്കാൻ പാടില്ല എന്നാണ് ഞങ്ങളുടെ നിലപാട്’. ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.The post ‘ഇടതുമുന്നണി പൂർണ ആത്മവിശ്വാസത്തിൽ; തുടർഭരണം ഉണ്ടാകും’; ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.