ഹൈദരാബാദിൽ നടക്കുന്ന ഐപിഎൽ പോരാട്ടത്തിൽ ആതിഥേയരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 165 റൺസുകൾക്ക് ചുരുട്ടിക്കെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 19 ഓവറിൽ 165 റൺസിന് എല്ലാവരും പുറത്തായി.Also Read: വൈഭവ് സൂര്യവംശിയുടെ കളി ‘ബാലവേല’ ! രാജസ്ഥാൻ റോയൽസിനെതിരെ നിയമനടപടിയുമായി ആക്ടിവിസ്റ്റ്ഹൈദരാബാദിന് ഓപ്പണർമാരായ അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും മികച്ച തുടക്കമാണ് നൽകിയത്. ഹെഡ് 28 പന്തിൽ 61 റൺസ് നേടി ടീമിന്റെ ടോപ് സ്കോറെർ ആയപ്പോൾ മധ്യ നിരയിൽ ഇഷാൻ കിഷൻ 42 റൺസ് നേടി മികച്ച പിന്തുണ നൽകി.ക്ലസ്സെൻ അടക്കമുള്ള താരങ്ങൾ വേഗത്തിൽ കൂടാരം കയറിയപ്പോൾ ടീം ചെറിയ സ്‌കോറിൽ ഒതുങ്ങി.കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ സുനിൽ നരെയ്നും കാർത്തിക് ത്യാഗിയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.The post പവർപ്ലേയിൽ കൊടുങ്കാറ്റ്… പക്ഷേ അവസാനം തകർച്ച! ഐപിഎല്ലിൽ ഹൈദരാബാദിനെ 165 റൺസിന് ചുരുട്ടിക്കെട്ടി കൊൽക്കത്ത appeared first on Kairali News | Kairali News Live.