തൃക്കരിപ്പൂരിൽ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം. തങ്കയത്തെ പാർട്ടി ഓഫീസും അടിച്ച് തകർത്ത് തീയിട്ടു. തൃക്കരിപ്പൂരിൽ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം.തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവിലാണ് ആക്രമണം നടത്തിയത്.പാർട്ടി ഓഫീസിലേക്ക് ഉഗ്രശേഷിയുള്ള പടക്കം എറിയുകയായിരുന്നു. തങ്കയത്തെ പാർട്ടി ഓഫീസ് അടിച്ചു തകർത്ത് തീയിട്ടു. അതേസമയം,പാലായിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വീടിനുനേരെയും യുഡിഎഫ് പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. മുറ്റത്തു കിടന്ന കാറുകൾക്കുനേരെയും യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞു. ജോസ് കെ മാണിയുടെ വീടിനുമുന്നിൽ പ്രകടനം നടത്താൻ എത്തിയതായിരുന്നു യുഡിഎഫ് പ്രവർത്തകർ. വീടിനു മുന്നിൽ വിജയാഘോഷം ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പോലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്.also read: പരാജയം സംഭവിച്ചത് വെറും 428 വോട്ടുകളുടെ വ്യത്യാസത്തിൽ, പോരാട്ടം തുടരുമെന്ന് കടകംപള്ളി സുരേന്ദ്രൻതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഗൗരവപരമായി പരിശോധിക്കുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജയപരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ജനവിധി മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. പാർട്ടി മത്സരിച്ച 12 സീറ്റിലും പാരജയപ്പെട്ടു. ഇതിന്റെ കാരണങ്ങൾ പാർട്ടിക്ക് അകത്ത് ഗൗരവമായി ചർച്ച ചെയ്യും. എൽഡിഎഫിലും ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ നല്ല പ്രവർത്തനം കാഴ്ച വച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post തൃക്കരിപ്പൂരിൽ സിപിഐഎം ഓഫീസിന് നേരെ യുഡിഎഫ് ആക്രമണം, തങ്കയത്തെ പാർട്ടി ഓഫീസും അടിച്ച് തകർത്ത് തീയിട്ടു appeared first on Kairali News | Kairali News Live.