ഒരു നൂറ്റാണ്ട് മുമ്പ് സ്വിറ്റ്സർലൻഡിലെ ആൽപ്സ് നിരകളിലുള്ള മഞ്ഞുമൂടിയ കൊടുമുടികളാൽ ചുറ്റപ്പെട്ട അരോസയിലെ ഒരു ക്ഷയരോഗസാനറ്റോറിയത്തിൽ വച്ച് ആവിഷ്കരിക്കപ്പെട്ട സമവാക്യം; അത് ദ്രവ്യത്തെ (matter) സംബന്ധിക്കുന്ന നിയമങ്ങൾ തിരുത്തിയെഴുതി; രസതന്ത്ര മേഖലയെ (chemistry) എന്നെന്നേക്കുമായി മാറ്റിമറിച്ചു. നമ്മൾ ഭൗതികയാഥാർത്ഥ്യത്തെ മനസ്സിലാക്കുന്ന രീതിയെ മാറ്റിമറിച്ച ഷ്രോഡിംഗർ സമവാക്യത്തെക്കുറിച്ചാണ് (Schrödinger equation) പറയുന്നത്. Source