എൻഡിഎ നേതാവി‍ൻ്റെ വസതിയിൽ രഹസ്യ സന്ദർശനം നടത്തി വിഡി സതീശൻ; ഒപ്പം സ്വർണപ്പാളി കേസിൽ പൊലീസ് ചോദ്യം ചെയ്തയാളും

Wait 5 sec.

മംഗലാപുരത്തെ എൻഡിഎ നേതാവിന്റെ വസതിയിൽ രഹസ്യ സന്ദർശനം നടത്തി വി ഡി സതീശൻ. ജെഡിഎസ് നേതാവ് ബി എം ഫറൂക്കിന്റെ വസതിയിലാണ് സന്ദർശനം നടന്നത്. മെയ് ഒന്നിനാണ് വി ഡി സതീശൻ സന്ദർശനം നടത്തിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവില്ലാതെയാണ് സന്ദർശനം നടന്നത്. പിന്നാലെ മംഗലാപുരത്തെ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്.ഹൈക്കമാന്റിന് പരാതി നൽകിയെന്നാണ് സൂചനയുള്ളത്. കർണാടകയിലെ ബിജെപിയുടെ പ്രധാന ഘടകകക്ഷിയാണ് ജെ ഡി എസ്. കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് വി ഡി സതീശൻ യാത്ര നടത്തിയത്. സ്വർണപ്പാളി കേസിൽ പൊലീസ് ചോദ്യം ചെയ്ത റെജിയും ഒപ്പം ഉണ്ടായിരുന്നു.ALSO READ: റീൽസെടുക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി; കുടുങ്ങിക്കിടന്നത് 16 മണിക്കൂർ, ഒടുവിൽ കുട്ടികൾക്ക് രക്ഷകരായി വ്യോമസേനയും ഹെലികോപ്റ്ററുംവിവാദമായതിന് പിന്നാലെ വി ഡി സതീശന്റെ യാത്രയുടെ ദൃശ്യങ്ങളും പുറത്തുവന്നു. യാത്രാ വിവരങ്ങളാണ് പുറത്ത് വന്നത്. സെക്യൂരിറ്റി ക്ലിയറൻസ് സർട്ടിഫിക്കറ്റും പുറത്തായിട്ടുണ്ട്. മറ്റൊരു എൻഡിഎ നേതാവ് മുൻ എംഎൽഎ മൊയ്തീൻ ബാബയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിട്ടുണ്ട്.The post എൻഡിഎ നേതാവി‍ൻ്റെ വസതിയിൽ രഹസ്യ സന്ദർശനം നടത്തി വിഡി സതീശൻ; ഒപ്പം സ്വർണപ്പാളി കേസിൽ പൊലീസ് ചോദ്യം ചെയ്തയാളും appeared first on Kairali News | Kairali News Live.