ക്രിക്കറ്റിൽ നോൺ-സ്ട്രൈക്കർ എൻഡിൽ നടക്കുന്ന റൺഔട്ടിനെ (മങ്കഡിംഗ്) ന്യായീകരിച്ച് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഈ രീതിയിൽ ബാറ്ററെ പുറത്താക്കുന്നത് പൂർണമായും നിയമാനുസൃതമാണെന്നും ബൗളർമാർക്ക് അതിൽ മടിയുണ്ടാകേണ്ടതില്ലെന്നും അശ്വിൻ പറഞ്ഞു. “ബൗളർമാർ ഇനി രണ്ടാമതൊന്നും ചിന്തിക്കേണ്ടതില്ല. നിയമം വ്യക്തമാണ്,” എന്നാണ് അശ്വിന്റെ നിലപാട്. കളിയുടെ ‘സ്പിരിറ്റ്’ എന്നതിലുപരി നിയമം പാലിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Also Read: പവർപ്ലേയിൽ കൊടുങ്കാറ്റ്… പക്ഷേ അവസാനം തകർച്ച! ഐപിഎല്ലിൽ ഹൈദരാബാദിനെ 165 റൺസിന് ചുരുട്ടിക്കെട്ടി കൊൽക്കത്തനോൺ സ്‌ട്രൈക്കർ എൻഡിൽ നിൽക്കുന്ന ബാറ്റർ പന്ത് എറിയുന്നതിനു മുമ്പ് ക്രീസിന് പുറത്തേക്ക് നീങ്ങുന്നത് തന്നെയാണ് തെറ്റെന്നും, അതിനെതിരെ നടപടി എടുക്കുന്നത് ബൗളറുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ ക്രിക്കറ്റിൽ പലതവണ ഈ രീതിയിൽ നടത്തിയിട്ടുള്ള പുറത്താക്കലുകൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിയപരമായി അനുവദനീയമാകുമ്പോഴും ഈ രീതിയിൽ ഒരു താരത്തെ പുറത്താക്കുന്നത് ഫെയർ പ്ലേയ്ക്ക് എതിരാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, ക്രിക്കറ്റ് നിയമങ്ങളിൽ അനുവദനീയമായ കാര്യം ചെയ്യുന്നതിൽ എന്താണ് തെറ്റെന്നാണ് മറുപക്ഷത്തിന്റെ ചോദ്യം. മുമ്പ് ഈ രീതിയിൽ 2019 ഐപിഎല്ലിൽ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലറെ അശ്വിൻ പുറത്താക്കിയ സംഭവം ഏറെ ചർച്ചയായിരുന്നു.The post ഒരു മടിയും കാട്ടേണ്ട! മങ്കഡിംഗിനെക്കുറിച്ച് കർശന നിലപാട് ആവർത്തിച്ച് രവിചന്ദ്രൻ അശ്വിൻ appeared first on Kairali News | Kairali News Live.