മണലൂര്‍ നിയോജക മണ്ഡലം തപാല്‍ വോട്ട് ക്രമക്കേട്: റീ കൗണ്ടിങ് ആവശ്യപ്പെട്ട് യു ഡി എഫ്

Wait 5 sec.

ഗുരുവായൂര്‍ | മണലൂര്‍ നിയമസഭാ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും യു ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സി സി ശ്രീകുമാര്‍. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉണ്ടായ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ശ്രീകുമാര്‍ റീ കൗണ്ടിങ്ങിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനുശേഷം മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാവൂ എന്ന് വരണാധികാരിയോട് യു ഡി എഫ് ആവശ്യപ്പെട്ടു.പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് 160 പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസാധുവാകാന്‍ കാരണം. സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റിനൊപ്പം കൗണ്ടര്‍ ഫോയില്‍ കൂടി അയക്കാന്‍ പോളിംഗ് ഓഫീസര്‍മാര്‍ വോട്ടര്‍മാരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ചതാണ് ഇത്രയധികം വോട്ടുകള്‍ അസാധുവാകാന്‍ ഇടയാക്കിയത്. ഈ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ ഇലക്ഷന്‍ ഹരജി ഫയല്‍ ചെയ്യാന്‍ മുന്നണി തീരുമാനിക്കുകയായിരുന്നു.സമ്മതിദായകരുടെ ജനാധിപത്യപരമായ അവകാശം നിഷേധിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സി സി ശ്രീകുമാര്‍ ആവശ്യപ്പെട്ടു.