എ.ഐയില്‍ വമ്പന്‍ നിക്ഷേപത്തിന് ടെക് കമ്പനികള്‍

Wait 5 sec.

നിര്‍മിത ബുദ്ധി (എ.ഐ) മേഖലയില്‍ കോടിക്കണക്കിനു ഡോളര്‍ നിക്ഷേപിക്കാന്‍ ലോകത്തെ വമ്പന്‍ ടെക് കമ്പനികളുടെ മത്സരം. ആല്‍ഫബെറ്റ്, മെറ്റ, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ആമസോണ്‍, നൈക്കി, ഗോപ്രോ തുടങ്ങിയ കമ്പനികളാണ് എ.ഐ മേഖലയില്‍ നിക്ഷേപം നടത്തുന്നത്. ജീവനക്കാരെ പിരിച്ചുവിട്ട് ശമ്പള ഇനത്തില്‍ സാമ്പത്തികനേട്ടമുണ്ടാക്കിയാണ് കമ്പനികള്‍ എ.ഐയില്‍ നിക്ഷേപിക്കാനുള്ള പണം കണ്ടെത്തുന്നത്.ആല്‍ഫബെറ്റ്, മെറ്റ, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവ ഈവര്‍ഷം നിര്‍മിതബുദ്ധിക്കായി 674 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുകയോ സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരമോ ആണ്കമ്പനികള്‍ നല്‍കുന്നത്. ഇത്തരത്തില്‍ പിരിച്ചുവിടുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താനും കമ്പനികള്‍ തയ്യാറാകുന്നില്ല. നിര്‍മിതബുദ്ധിക്കായി വന്‍തോതില്‍ പണം ചെലവിടുന്നതോടെ കനത്ത ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ടെക് കമ്പനികളുടെ കണക്കുകൂട്ടല്‍. അതിനാല്‍ മാനുഷികപരിഗണന പോലുമില്ലാതെ ജീവനക്കാരെ പിരിച്ചുവിടുകയാണ് കമ്പനികള്‍.Also Read: ആ​ഗ്രഹിക്കുന്ന സ്വപ്നങ്ങൾ കാണാൻ കഴിഞ്ഞാലോ? സ്വപ്നങ്ങളെ നിയന്ത്രിക്കാൻ പറ്റുന്ന ഡിവൈസുമായി ഐ ഐ കമ്പനിഏകദേശം 1000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സ്‌നാപ്ചാറ്റ് അറിയിച്ചിട്ടുള്ളത്. 30,000 പേരെയാണ് ആമസോണ്‍ ഒഴിവാക്കിയത്. 8000 ജീവനക്കാരെ മെറ്റയും പിരിച്ചുവിട്ടു. നിലവില്‍ 6,000 ഒഴിവുകള്‍ മെറ്റയിലുണ്ട്. എന്നാല്‍, ഈ ഒഴിവുകള്‍ നികത്തില്ലെന്നാണ് കമ്പനി വ്യക്തമാക്കിയത്.The post എ.ഐയില്‍ വമ്പന്‍ നിക്ഷേപത്തിന് ടെക് കമ്പനികള്‍ appeared first on Kairali News | Kairali News Live.