ഹോൾഡറുടെ തീപ്പൊരി സ്പെൽ! പഞ്ചാബ് കിംഗ്സിനെ 163 റൺസിൽ ഒതുക്കി ഗുജറാത്ത്

Wait 5 sec.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 164 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസിൽ ഒതുക്കി.Also Read: ‘ബ്രിജ് ഭൂഷൻ്റെ ഇരകളിൽ ഒരാള്‍ ഞാൻ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ പഞ്ചാബിനായി സുര്യാംശ് ഷെഡ്ജെ 29 പന്തിൽ 57 റൺസുമായി ടോപ് സ്‌കോററായി. മാർക്കസ് സ്റ്റോയിനിസ് 40 റൺസും, മാർക്കോ ജാൻസൻ 20 റൺസും നേടി മികച്ച പിന്തുണ നൽകി. ഗുജറാത്തിനായി ജേസൺ ഹോൾഡർ മികച്ച പ്രകടനം കാഴ്ചവെച്ച് നാല് വിക്കറ്റ് നേടി. മുഹമ്മദ് സിറാജും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചു ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് നേടി.The post ഹോൾഡറുടെ തീപ്പൊരി സ്പെൽ! പഞ്ചാബ് കിംഗ്സിനെ 163 റൺസിൽ ഒതുക്കി ഗുജറാത്ത് appeared first on Kairali News | Kairali News Live.