UDF ഇത്തവണ അധികാരത്തിൽ വരുമെന്ന കണക്ക് കൂട്ടലിലാണ് മുസ്ലീം ലീഗ്. ജയപരാജയങ്ങൾക്കപ്പുറം UDF ൽ ലീഗ് പിടിമുറുക്കും എന്ന സൂചനയാണ് തെരഞ്ഞെടുപ്പിന് ശേഷം വന്ന ലീഗ് നേതൃത്വത്തിൻ്റെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. വി ഡി സതീശനായി ലീഗ് മുന്നിട്ടിറങ്ങിയത് കോൺഗ്രസിനുള്ളിലും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ വി ഡി സതീശനായി മുസ്ലീം ലീഗ് കളത്തിലുണ്ട്. സാദിഖലി തങ്ങൾ സതീശനെ പിന്തുണച്ച് രംഗത്ത് വന്നു. 27 സീറ്റിൽ മത്സരിക്കുന്ന ലീഗ് നേടുന്ന സീറ്റുകളാകും UDF ൻ്റെ ഭാവി തീരുമാനിക്കുക എന്ന സൂചനയാണ് ലീഗ് നേതാക്കൾ നൽകുന്നത്. വി ഡി സതീശനായി ലീഗ് മുന്നിട്ടിറങ്ങിയത് കോൺഗ്രസിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. ലീഗിനെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുൻകൂട്ടി തന്നെ നടത്തിയിരുന്നു.ALSO READ: എൻഡിഎ നേതാവി‍ൻ്റെ വസതിയിൽ രഹസ്യ സന്ദർശനം നടത്തി വിഡി സതീശൻ; ഒപ്പം സ്വർണപ്പാളി കേസിൽ പൊലീസ് ചോദ്യം ചെയ്തയാളുംഭരണം നേടമെങ്കിൽ ലീഗിനെ പൂർണ്ണമായും ആശ്രയിക്കേണ്ടി വരും എന്ന ചിന്ത കോൺഗ്രസിനുള്ളിലും പ്രതിസന്ധി സൃഷ്ടിക്കുനുണ്ട്. ജയിച്ചാലും തോറ്റാലും ലീഗിനെ ആശ്രയിച്ചാവും UDF ൻ്റെ ഭാവി . ജയിച്ചാൽ ക്രെഡിറ്റ് തട്ടാനും പരാജയപ്പെട്ടാൽ ഉത്തരവാദിത്വം കോൺഗ്രസ് തലയിൽ വെക്കാനും ലീഗ് ശ്രമിക്കും. മന്ത്രിസ്ഥാനമടക്കം കൂടുതൽ സ്ഥാനങ്ങൾക്കായുള്ള അവകാശവാദവും ഉന്നയിക്കും16 MLA മാരാണ് നിലവിൽ ലീഗിനുള്ളത്. മലപ്പുറത്ത് നിന്ന് മാത്രം 13. കാസർകോട് , കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്ന് ഓരോ MLA മാരും. 27 സീറ്റിൽ മത്സരിക്കുന്ന ലീഗ് 3 സീറ്റുകൾ അധികം പിടിച്ച് 19 പേരിലേക്ക് എത്താമെന്ന കണക്ക് കൂട്ടലിലാണ്.The post ഫലം വരും മുമ്പേ VD സതീശനുവേണ്ടി പിടിമുറുക്കി ലീഗ്; സാദിഖലി തങ്ങൾ പിന്തുണയുമായി രംഗത്തെത്തിയത് UDFന് തലവേദന appeared first on Kairali News | Kairali News Live.