കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ജനക്ഷേമത്തിന് മുൻഗണന നൽകിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ബംഗാളിൽ ബിജെപി വലിയ തോതിൽ പണമൊഴുക്കിയെന്നും കേന്ദ്ര ഏജൻസികൾ ബിജെപിക്കുവേണ്ടി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ബംഗാളിൽ ഇടത് പക്ഷത്തിന് മുന്നേറ്റമുണ്ടായെന്നും ഇടത് പക്ഷത്തിൻ്റെ ശബ്ദം ബംഗാൾ നിയമസഭയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, കേരളത്തിൽ ഇടത് പക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷം ജനക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചെന്നും കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ജനക്ഷേമത്തിനാണ് ഇടതുപക്ഷം മുൻഗണന നൽകിയതെന്നും എം എ ബേബി പറഞ്ഞു.The post ‘ബംഗാളിൽ ബിജെപി വലിയ തോതിൽ പണമൊഴുക്കി’; കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ജനക്ഷേമത്തിന് മുൻഗണന നൽകിയെന്ന് എം എ ബേബി appeared first on Kairali News | Kairali News Live.