കേരളത്തിന്റെ ജനനായകൻ മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയും വിജയിച്ചു. തൊട്ടടുത്ത സ്ഥാനാർഥിയായ കോൺഗ്രസിന്റെ വി പി അബ്ദുൾ റഷീദിനെ 19,247 വോട്ടുകൾക്കാണ് കേരളത്തിന്റെ ജനനായകൻ തോൽപ്പിച്ചത്. ധർമ്മടം നിയോജകമണ്ഡലം നിലവിൽ വന്ന ശേഷമുള്ള നാല് തെരഞ്ഞെടുപ്പുകളിലും ജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ALSO READ; തമിഴ്നാട്ടിൽ സ്റ്റാലിൻ തൂക്കുമോ ? വോട്ടെണ്ണൽ ഇന്ന്2011ൽ സിപിഐഎം പ്രതിനിധിയായ കെ കെ നാരായണൻ ജയിച്ചപ്പോൾ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാം വിജയം പിണറായി വിജയനൊപ്പം ആയിരുന്നു. 2016ൽ 36,905 വോട്ടുകൾക്കും 2021ൽ 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനുമായിരുന്നു പിണറായി വിജയന്റെ ജയം. 1970 ൽ കൂത്തുപ്പറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയൻ ഇത് ഏഴാം തവണയാണ് തോൽവിയറിയാതെ നിയമസഭാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്.to be updated...The post ധർമ്മടത്ത് വീണ്ടും ക്യാപ്റ്റൻ; പിണറായി വിജയൻറെ ജയം 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിന് appeared first on Kairali News | Kairali News Live.