കേരളം ആരു ഭരിക്കും; അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

Wait 5 sec.

തിരുവനന്തപുരം | കേരളം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ആകാംക്ഷാ ഭരിതമായ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ മണിക്കൂറില്‍ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും.കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ഫലങ്ങള്‍ അറിയാം. കേരളത്തില്‍ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണല്‍. ആകെ 43 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. നേരിയ ഭൂരിപക്ഷത്തില്‍ മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസത്തിലാണ് എല്‍ ഡി എഫ്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. എക്‌സിറ്റ് പോള്‍ സൂചനകളെ ഇരു മുന്നണികളും തങ്ങള്‍ക്ക് അനുകൂലമായാണ് വ്യാഖ്യാനിക്കുന്നത്.കേരളത്തിലെ പ്രതികൂല സാഹചര്യം മറികടന്ന് സാന്നിധ്യമറിയിക്കുക എന്ന ആഗ്രഹം ഇത്തവണ സഫലമാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. എങ്ങോട്ടേക്കും തിരിയാവുന്ന മുപ്പതിലേറെ മണ്ഡലങ്ങള്‍ വിധി നിര്‍ണയിക്കുന്ന കാഴ്ചയാണ് വരാനുള്ളത്.തിരഞ്ഞെടുപ്പ് ഫലം തത്സമയം:ബത്തേരിയില്‍ സ്‌ട്രോങ്ങ് റൂം തുറന്നു