തമിഴ്നാട്ടിൽ സ്റ്റാലിൻ തൂക്കുമോ ? വോട്ടെണ്ണൽ ഇന്ന്

Wait 5 sec.

കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുകയാണ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഏപ്രിൽ 23 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ ആരംഭിക്കും. 75,064 പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വോട്ടുകളും തപാൽ വോട്ടുകളുമാണ് എണ്ണുന്നത്. 85.10 ശതമാനം ആളുകൾ ആയിരുന്നു തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ആകെ 4,87,98,833 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2,52,59,596 സ്ത്രീ വോട്ടർമാരും 2,35,34,720 പുരുഷ വോട്ടർമാരും 4,517 ട്രാൻസ്‌ജെൻഡർ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. 93.41 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ കരൂർ മണ്ഡലത്തിലാണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കന്യാകുമാരി ജില്ലയിലെ കിള്ളിയൂർ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത്. 71.26 ശതമാനം ആയിരുന്നു.ALSO READ: ‘പ്രബുദ്ധരായ ജനങ്ങൾ LDF നൊപ്പം നിൽക്കും; മതേതര ജനാതിപത്യം വിജയിക്കും’; അഹമ്മദ് ദേവർകോവിൽദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തമിഴ്‌നാട്ടിൽ മികച്ച ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ തമിഴഗ വെട്രി കഴകത്തിന്റെ കന്നി അങ്കമാണ്. അതുകൊണ്ട് തന്നെ അവർ എത്രത്തോളം വോട്ടകൾ പിടിക്കുമെന്നതും ഇത്തവണ തമിഴ്‌നാട് ഉറ്റുനോക്കുന്ന ഒന്നാണ്.പി-മാർക്കും മാട്രിസും ഡിഎംകെ സഖ്യത്തിന് 122–132 സീറ്റുകൾ പ്രവചിച്ചു. അതേസമയം പീപ്പിൾസ് പൾസ് 125–145 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, എഐഎഡിഎംകെ നയിക്കുന്ന മുന്നണി 65 മുതൽ 100 ​​വരെ സീറ്റുകൾ നേടുമെന്ന് സർവേ സൂചിപ്പിക്കുന്നു. ആരാണ് തമിഴ്‌നാട് ഭരിക്കുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. The post തമിഴ്നാട്ടിൽ സ്റ്റാലിൻ തൂക്കുമോ ? വോട്ടെണ്ണൽ ഇന്ന് appeared first on Kairali News | Kairali News Live.