അമ്മയെ ആക്രമിച്ചു, വീട്ടു സാധനങ്ങള്‍ നശിപ്പിച്ചു; ഗുജറാത്തിൽമകളുടെ ഫോണ്‍ അഡിക്ഷൻ നിയന്ത്രിക്കാനാകാത്തതിൽ ബൗണ്‍സറുമാരെ നിയമിച്ച് പിതാവ്

Wait 5 sec.

16 വയസുള്ള മകളുടെ ഫോണ്‍ അഡിക്ഷൻ കാരണം ഗതികെട്ട് ബൗണ്‍സറുമാരെ നിയമിച്ച് പിതാവ്. മകളെ നിയന്ത്രിക്കുന്നതിനായാണ് പിതാവ് ബൗണ്‍സറുമാരെ നിയോഗിച്ചത്. ഗുജറാത്തിലാണ് സംഭവം. രണ്ട് ഷിഫ്റ്റുകളിലായി ആ‍ഴ്ചയിൽ 24 മണിക്കൂറും ബൗണ്‍സറുമാർ പ്രവർത്തിക്കും. പ്രതിമാസം 65000 രൂപ ചെലവ‍ഴിക്കന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോണ്‍ അഡിക്ഷൻ വളരെയധികം കൂടുതലാണെന്നും പെണ്‍കുട്ടിയുടെ കയ്യിൽ നിന്നും ഫോണ്‍ വാങ്ങിവെക്കുകയാണെങ്കിൽ അക്രമാസക്തയാകാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു.ഫോട്ടോകള്‍ ഷെയർ ചെയ്യാറുണ്ടെന്നും അപരിചിതരോട് പെണ്‍കുട്ടി സംസാരിക്കാറുണ്ടെന്നും പറയുന്നു. പിന്നീട് ഫോണ്‍ അഡിക്ഷൻ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയും ഫോണ്‍ പരിശോധിക്കാനും തുടങ്ങി. ഫോണ്‍ പിടിച്ചുവാങ്ങി വെച്ചാൽ മകള്‍ അക്രമാസക്തയാവുകയും ചെയ്യുന്നത് പതിവായിരുന്നു. വീട്ടു സാധനങ്ങ‍ള്‍ എടുത്തെറിയുകയും തകർക്കുകയും ചെയ്യുന്നത് പതിവായിരുന്നു.ALSO READ: ‘എനിക്ക് 41 വയസായി, പ്ലീസ് എന്നെ വിവാഹം ക‍ഴിക്കാൻ സഹായിക്കൂ’; പരാതിയുമായി പൊലീസിനെ സമീപിച്ച് പ്രയാഗ്‌രാജിലെ യുവതിവേറൊരു ദിവസം, ടിവി നശിപ്പിക്കുകയും അപ്പാർട്ട്മെൻ്റിൽ നിന്ന് ഓവൻ താ‍ഴേക്ക് എറിയുകയും ചെയ്തു. അമ്മയെയും ആക്രമിച്ചു. ഇതിന് പിന്നാലെയാണ് പിതാവ് ബൗണ്‍സറുമാരെ നിയോഗിച്ചത്. ഈ അവസ്ഥ അഡിക്ഷനാണെന്നും കോവിഡിന് ശേഷമാണ് പല കുട്ടികള്‍ക്കും കൂടാൻ കാരണമെന്ന് മാനസികരോഗ വിദഗ്ധർ പറയുന്നു.The post അമ്മയെ ആക്രമിച്ചു, വീട്ടു സാധനങ്ങള്‍ നശിപ്പിച്ചു; ഗുജറാത്തിൽ മകളുടെ ഫോണ്‍ അഡിക്ഷൻ നിയന്ത്രിക്കാനാകാത്തതിൽ ബൗണ്‍സറുമാരെ നിയമിച്ച് പിതാവ് appeared first on Kairali News | Kairali News Live.