നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ശുഭ പ്രതീക്ഷയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് ക്യാമ്പ്. ജില്ലയിലെ അഞ്ച് സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു അബ്രഹാം പറഞ്ഞു.‘ഒരു ടൈറ്റ് മത്സരം പ്രതീക്ഷിച്ചിരുന്നത് തിരുവല്ല ആറമുള തുടങ്ങിയ സ്ഥലങ്ങളിലാണ്. എന്നാൽ ആ പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലായെന്നും അവിടെ സുഖമായി തന്നെ LDFന് ജയിക്കാൻ കഴിയുമെന്നുമാണ് മനസിലാകുന്നതെന്നും ‘അദ്ദേഹം പറഞ്ഞു.ALSO READ: യുഡിഎഫിന് വോട്ട് ചെയ്തവർ ഇത്തവണ മാറി ചിന്തിച്ചു; പേരാവൂരിൽ വിജയമുറപ്പിച്ച് കെ കെ ശൈലജ ടീച്ചർ‘തെരഞ്ഞെടുപ്പിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയത്. പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കാനുള്ള പ്രവർത്തനം നടത്തിയിട്ടുണ്ട്. നമ്മുടെ വോട്ടർമാർ ബഹുഭൂരിപക്ഷവും വോട്ട് ചെയ്തു എന്നത് പ്രധാന ഘടകം തന്നെയാണ്. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വോട്ടർമാർക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. എന്നാൽ യുഡിഎഫ് മറ്റു കാര്യങ്ങൾ പറഞ്ഞ് സർക്കാരിന്റെ പ്രവർത്തനത്തെ വഴിതിരിച്ചു വിടാനാണ് ശ്രമിച്ചത്. വിവാദ വിഷയങ്ങൾ മാത്രമായിരുന്നു യുഡിഎഫിന് താത്പര്യം. അത് ജനങ്ങൾ ഏറ്റെടുത്തിട്ടില്ല. വർഗീയ ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ അതും പത്തനംതിട്ടയിൽ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഏശിയിട്ടില്ല’. അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.The post ‘പത്തനംതിട്ടയിൽ മുഴുവൻ സീറ്റുകളും എൽഡിഎഫ് ജയിക്കും’; രാജു അബ്രഹാം appeared first on Kairali News | Kairali News Live.