മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചു, കോടതിയില്‍ ഹാജരാകാന്‍ ബ്രിട്ട്‌നി, ജയിലില്‍ പോകേണ്ടി വരുമോ പോപ്പ് റാണി ?

Wait 5 sec.

പതിറ്റാണ്ടുകളായി പോപ്പ് സംഗീത ലോകത്തെ തരംഗമാണ് അമേരിക്കന്‍ ഗായികയായ ബ്രിട്ട്‌നി സ്പിയേര്‍സ്. മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പെടെ പല വിവാദങ്ങളിലും ബ്രിട്ട്‌നി അകപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചതിനു വിചാരണ നേരിടാന്‍ പോകുകയാണ് 44കാരിയായ പോപ്പ് റാണി.ഈവര്‍ഷം മാര്‍ച്ച് ആദ്യമാണ് ലോസ് ഏഞ്ചല്‍സില്‍വെച്ച് മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചതിനു ബ്രിട്ട്‌നി സ്പിയേഴ്‌സിനെ പൊലീസ് അറസ്റ്റു ചെയ്തത്. മേയ് നാലിന് ലോസ് ഏഞ്ചല്‍സിലെ വെഞ്ചുറ കൗണ്ടി കോടതിയില്‍ ബ്രിട്ട്‌നി ഹാജരാകണം. അതേസമയം, ബ്രിട്ട്‌നിക്ക് കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ലെന്നും ഗായികയുടെ അഭിഭാഷകനാണ് എത്തുകയെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. അതേസമയം, ഏതു മയക്കുമരുന്നാണ് ബ്രിട്ട്‌നി ഉപയോഗിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ട്‌നി നിയമവുമായി സഹകരിക്കുമെന്ന് താരത്തിന്റെ വക്താവ് അറിയിച്ചു.മാര്‍ച്ച് നാലിന് രാത്രി ഒമ്പതരയോടെയാണ് കാലിഫോര്‍ണിയയിലെ വെഞ്ചുറ കൗണ്ടിയില്‍ വെച്ച് ഹൈവേ പട്രോള്‍ പൊലീസ് സംഘം ബ്രിട്ട്‌നിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പുലര്‍ച്ചെയോടെ താരത്തെ വിട്ടയച്ചിരുന്നു. കേസില്‍ അറസ്റ്റിലായി ഒരുമാസത്തിനുശേഷം ബ്രിട്ട്‌നി സ്പിയേഴ്‌സ് സ്വയം ലഹരി വിമോചന കേന്ദ്രത്തില്‍ എത്തിയിരുന്നു. ഇക്കാര്യം താരത്തിന്റെ വക്താവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.Also Read: തനിക്ക് ആരുടേയും അനുവാദം വേണ്ട; യുദ്ധം നിർത്തില്ലെന്ന ഏകാധിപത്യ തീരുമാനവുമായി ട്രംപ്യു.എസില്‍ ഏറ്റവുമധികം ആല്‍ബങ്ങള്‍ വിറ്റഴിച്ച കലാകാരികളില്‍ എട്ടാം സ്ഥാനത്താണ് ബ്രിട്ട്‌നി സ്പിയേര്‍സ്. റെക്കോര്‍ഡിങ് ഇന്‍ഡസ്ട്രി അസോസിയേഷനന്‍ ഓഫ് അമേരിക്കയുടെ കണക്കുകള്‍ പ്രകാരം ബ്രിട്ട്‌നിയുടെ 3.2 കോടി ആല്‍ബങ്ങളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി ബ്രിട്ട്‌നിയുടെ ആല്‍ബങ്ങളുടെ വില്‍പ്പന 8.5 കോടിയാണ്. തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും പറ്റി ‘ ദ വുമണ്‍ ഇന്‍ മി’ എന്ന പേരില്‍ പുസ്തകവും ബ്രിട്ട്‌നി എഴുതിയിരുന്നു.The post മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചു, കോടതിയില്‍ ഹാജരാകാന്‍ ബ്രിട്ട്‌നി, ജയിലില്‍ പോകേണ്ടി വരുമോ പോപ്പ് റാണി ? appeared first on Kairali News | Kairali News Live.