വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ, ആദ്യമെണ്ണുക തപാൽ വോട്ടുകൾ; രത്തൻ യു ഖേൽക്കർ

Wait 5 sec.

നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മണിയ്ക്ക് ആരംഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. തപാല്‍ വോട്ടുകൾ ആയിരിക്കും ആദ്യമെണ്ണുക.സംസ്ഥാനത്ത് 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ അവയിലേക്കായി14565 ജീവനക്കാരുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പോലീസ് സുരക്ഷ ഒരുക്കം32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ, പോലീസ് കേന്ദ്ര സേന ഉൾപ്പെടെ കേന്ദ്രങ്ങളിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.ALSO READ; യുഡിഎഫിന് വോട്ട് ചെയ്തവർ ഇത്തവണ മാറി ചിന്തിച്ചു; പേരാവൂരിൽ വിജയമുറപ്പിച്ച് കെ കെ ശൈലജ ടീച്ചർഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐഡി കാർഡ് മുഖേന മാത്രമായിരിക്കും. മെയ് 6 വരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുമെന്നും രത്തൻ യു ഖേൽക്കർവിജയാഘോഷം അതിരു കടന്നാൽ,ജില്ല ഭരണകൂടങ്ങൾക്കിടപെടാം വോട്ടെണ്ണൽ പരാതികൾ ഉണ്ടായാൽ പരിശോധിക്കുമെന്നും കോടതി മുമ്പാകെയുള്ള കേസുകളിൽ ഇടപെടാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനമുണ്ടായാൽ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.തെറ്റ് ചെയ്താൽ കൃത്യമായി നടപടി ഉണ്ടാകും തപാൽ വോട്ടുകൾ എണ്ണി പൂർത്തിയാക്കിയതിനുശേഷം ആയിരിക്കും ഇവിഎം എണ്ണുക8.30യോടെ ആദ്യ ഫലസൂചനകൾ ലഭിച്ചു തുടങ്ങും. 7 മണിയോടെ സ്ട്രോങ് റൂം നിബന്ധനകളുടെ തുറക്കും അഞ്ചുമണിയോടെ വോട്ടെണ്ണൽ നടപടികൾ പൂർത്തീകരിക്കാൻ ആകുമെന്നും രത്തൻ യു ഖേൽക്കർ പറഞ്ഞുThe post വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ, ആദ്യമെണ്ണുക തപാൽ വോട്ടുകൾ; രത്തൻ യു ഖേൽക്കർ appeared first on Kairali News | Kairali News Live.