ഡല്‍ഹി വിവേക് വിഹാറില്‍ തീപിടിത്തം: ഒന്നരവയസുകാരന്‍ ഉള്‍പ്പടെ ഒമ്പത്പേര്‍ക്ക് ദാരുണാന്ത്യം

Wait 5 sec.

ഡല്‍ഹി| ഡല്‍ഹി വിവേക് വിഹാറിലെ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒന്നരവയസുകാരന്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു. 12ലധികം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 3.30 ഓടെയായിരുന്നു സംഭവം.കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത് പിന്നീട് മൂന്നും നാലും നിലകളിലേക്ക് തീ പടരുകയായിരുന്നു. തീപിടിത്ത വിവരം ലഭിച്ചു ഉടന്‍തന്നെ പതിനാലോളം അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.മരിച്ചവരില്‍ അധികവും രണ്ടാം നിലയിലുള്ളവരാണ്.  ഒരു കുടുബത്തിലെ അഞ്ച് പേരാണ് മരിച്ചത്. അരവിന്ദ് ജെയിന്‍ (60) ഭാര്യ അനിത ജെയിന്‍ (58) അരവിന്ദന്റെ മകന്‍ നിഷാന്ത് ജെയിന്‍ (35) നിഷാന്തിന്റെ ഭാര്യ അഞ്ചല്‍ ജെയിന്‍ (33) അവരുടെ മകന്‍ ആകാശ് ജെയിന്‍ (ഒന്നര വയസ്സ്).മൂന്നാം നിലയിലും ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിതിന്‍ ജെയിന്‍ (50), ഭാര്യ ഷൈലി ജെയിന്‍ (48), മകന്‍ സാമ്യക് ജെയിന്‍ (25) ഒന്നാം നിലയില്‍, ശിഖ ജെയിന്‍ (40 ) എന്നിവരാണ് മരിച്ചത്.പരുക്കേറ്റവരെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ഒന്‍പതു പേരെയും തിരിച്ചറിഞ്ഞു. രണ്ടുമണിക്കൂര്‍ത്തെ പരിശ്രമത്തിന് ഒടുവിലാണ് അഗ്‌നി രക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.കെട്ടിടത്തിന്റെ മൂന്നുനിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. റൂമിലെ എസി പൊട്ടിത്തെറിച്ചതാകാം എന്നാണ് താമസക്കാരില്‍ ഒരാളുടെ മൊഴി. സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അനുശോചനം രേഖപ്പെടുത്തി.Content Highlights:A devastating fire broke out in a four-story building in Delhi’s Vivek Vihar, resulting in the deaths of nine people, including a one-and-a-half-year-old child. The blaze started on the second floor around 3:30 AM and quickly spread to the upper floors, trapping multiple families. Firefighters managed to bring the situation under control after a two-hour operation, while the injured are currently receiving treatment at Guru Teg Bahadur Hospital.